1470-490

കേന്ദ്ര ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് 690000 കോടി

ആരോഗ്യ മേഖലയ്ക്ക് 69,000 കോടി ബജറ്റ് വിഹിതമായി അനുവദിച്ചു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ ആശുപത്രികള്‍ നിര്‍മിക്കും. ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. തെരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ ആയുഷ്മാന്‍ ആശുപത്രികള്‍ ആരംഭിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി.

2025 ഓടെ ക്ഷയരോഗ വിമുക്ത ഇന്ത്യയാണ് ലക്ഷ്യമിടുന്നത്. ക്ഷയരോഗ നിര്‍മാര്‍ജനത്തിന് പുതിയ കാമ്പയിന്‍ ആരംഭിക്കും. 12,300 കോടി രൂപയാണ് സ്വച്ഛ് ഭാരത് പദ്ധതിക്കായി അനുവദിച്ചത്. ജല്‍ ജീവന്‍ പദ്ധതിക്ക് 3.6 ലക്ഷം കോടി രൂപയും അനുവദിച്ചു. മത്സ്യമേഖലയില്‍ സാഗരമിത്ര പദ്ധതി നടപ്പിലാക്കും. മത്സ്യോത്പാദനം 200 ലക്ഷം ടണ്‍ ആക്കി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373