1470-490

കേന്ദ്ര ബജറ്റ് ഒറ്റ നോട്ടത്തിൽ

• ആദായനികുതിയില്‍ ഇളവ്; 5 ലക്ഷം വരെ നികുതിയില്ല

• കോര്‍പറേറ്റ് നികുതി വീണ്ടും കുറച്ചു.

• എല്‍ഐസിയും വില്‍ക്കുന്നു; ഓഹരിവില്‍പ്പന ഈ വര്‍ഷം തുടങ്ങുമെന്ന് ധനമന്ത്രി

• നടപ്പുസാമ്പത്തികവര്‍ഷം പ്രതീക്ഷിക്കുന്ന ധനകമ്മി 3.8%. 2020-21ല്‍ പ്രതീക്ഷിക്കുന്ന ധനകമ്മി 3.5%.

• കമ്പനിനിയമത്തില്‍ ക്രിമിനല്‍ കുറ്റമായ ചിലവീഴ്ച്ചകളില്‍ ഇളവ് നല്‍കും.

• ഐഡിബിഐ ബാങ്കിലെ സര്‍ക്കാര്‍ ഓഹരികള്‍ പൂര്‍ണമായി വില്‍ക്കും.

• 5 ലക്ഷം രൂപവരെയുളഅള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ്.

• സഹകരണബാങ്കുകള്‍ക്കായി നിയമഭേദഗതി.

• ഓണ്‍ലൈന്‍ പൊതുപ്രവേശന പരീക്ഷ നടത്തും.

• ബാങ്ക് നിയമനത്തിന് ഓണ്‍ലൈന്‍ പൊതുപരീക്ഷ.

• ദേശീയതലത്തില്‍ സ്വതന്ത്ര റിക്രൂട്ട്‌മെന്റ് ഏജന്‍സി സ്ഥാപിക്കും.

• ടൂറിസം പ്രചരണ പരിപാടികള്‍ക്ക് 2500 കോടി.

• ജി20 ഉച്ചകോടിക്ക് 100 കോടി.

• പട്ടികജാതി-ഒബിസി വിഭാഗങ്ങള്‍ക്ക് 85000 കോടി.

• സ്വകാര്യവത്കരണം: കൂടുതല്‍ പിപിപി ട്രെയിനുകള്‍ വരും.

ഗതാഗത വികസനത്തിന് 1.7 ലക്ഷം കോടി.

• കുട്ടികളുടെ പോഷാകാഹാരക്കുറവ് പരിഹരിക്കുന്നതിന് 35600 കോടിരൂപ.

• പട്ടികവര്‍ഗങ്ങളുടെ വികസനത്തിന് 537000 കോടി.

• അഞ്ച് പൗരാണിക സ്ഥലങ്ങളില്‍ മ്യൂസിയങ്ങള്‍ സ്ഥാപിക്കും.

• ഒരുലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് കണക്ഷന്‍.

• ഊര്‍ജമേഖലയ്‌ക്ക് 22000 കോടിരൂപ

• ആരോഗ്യ മേഖലക്ക് 69,000 കോടി രൂപ അനുവദിച്ചു.

• അഞ്ച് പുതിയ സ്‌മാര്‍ട്ട് സിറ്റികള്‍ തുടങ്ങും.

• വിദ്യാഭ്യാസ മേഖലയ്‌ക്ക് 99300 കോടി

• പുതിയ വിദ്യാഭ്യാസ നയം ഉടന്‍.

• നാഷണല്‍ പൊലീസ്, ഫോറണ്‍സിക് സര്‍വകലാശാലകള്‍ സ്ഥാപിക്കും.

• ഓണ്‍ലൈന്‍ ഡിഗ്രി കോഴ്‌സുകള്‍ തുടങ്ങും.

• നൈപുണ്യ വികസനത്തിന് 3000 കോടി

• 15 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്‌പ നല്‍കും.

• ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് 11500 കോടി അനുവദിച്ചു.

• സ്വച്ഛ് ഭാരത് മിഷന് 12300 കോടി.

• 2021ല്‍ രാജ്യത്തെ പാലുത്പാദനം 10.8 കോടി മെട്രിക് ടണ്‍ ആയി ഉയര്‍ത്തും.

• മത്സ്യ ഉത്പാദനം രണ്ടു ലക്ഷം ടണ്ണായി ഉയര്‍ത്താന്‍ നിര്‍ദേശം. 

• 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. ഇതിനായി 16ഇന പരിപാടി നടപ്പിലാക്കും.

• കര്‍ഷകര്‍ക്കായി നബാര്‍ഡിന്റെ പുനര്‍വായ്‌പാ പദ്ധതി 

• കൃഷി, ജലസേചനം, ഗ്രാമവികസനംഛ 2.83 ലക്ഷം കോടി രൂപ.

• കാര്‍ഷികോല്‍പ്പനങ്ങള്‍ കയറ്റി അയക്കാന്‍ കിസാന്‍ ഉഡാന്‍ വിമാനം.

• വനിതാസ്വയംസഹായസംഘങ്ങളെ ഉള്‍പ്പെടുത്തി ‘ധാന്യലക്ഷ്മി’ പദ്ധതി.

• പഴങ്ങളും പച്ചക്കറികളും വേഗത്തിലാക്കാന്‍ കിസാന്‍ റെയില്‍.

• ഹോര്‍ട്ടികള്‍ച്ചര്‍ പ്രോത്സാഹനത്തിന് ഒരു ജില്ല-ഒരു ഉല്‍പന്നം പദ്ധതി.

Comments are closed.

x

COVID-19

India
Confirmed: 31,371,901Deaths: 420,551