1470-490

തൃശൂരിലെ പെൺകുട്ടിയുടെ നില മെച്ചപ്പെട്ടു. 1471 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് 1471 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് പതിനഞ്ച് സാമ്പിളുകള്‍ കൂടി പരിശോധനക്കായി പൂനൈയിലേക്ക് അയച്ചിട്ടുണ്ട്. തൃശൂരില്‍ കൊറോണ സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടെന്നും മന്ത്രി പറഞ്ഞു.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ നിന്നായി സംസ്ഥാനത്ത് 1471 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1421 പേര്‍ വീടുകളിലും 50 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തില്‍ തുടരുകയാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്. ആശുപത്രികളിലും വീടുകളിലുമായി 214 പേരാണ് നിരീക്ഷണത്തിലുള്ളത്. ആകെ 39 സാമ്പിളുകള്‍ ഇത് വരെ പരിശോധനക്കായി അയച്ചിട്ടുണ്ട്. കോറോണ പ്രതിരോധ പ്രവര്‍ത്തന വുമായി ബന്ധപ്പെട്ട് രണ്ടായിരത്തിലധികം പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. നിലവില്‍ രോഗം സ്ഥരീകരിച്ച പെണ്‍കുട്ടിയുടെ പൂനെയിലേക്ക് പരിശോധനയ്ക്ക് അയച്ച സാമ്പിളിന്റെ രണ്ടാം ഫലം കൂടി ലഭിക്കേണ്ടതുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761