1470-490

ലീഗ് നേതാവിന്റെ ഉറച്ച നിലപാട്…ഇനിയും പങ്കെടുക്കും

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ രാഷ്ട്രീയം നോക്കാതെ ഇനിയും പങ്കെടുക്കുമെന്ന് കെഎം ബഷീര്‍ പറഞ്ഞു.

കോഴിക്കോട്: സിപിഎം പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ലീഗ് സസ്‌പെന്‍ഡ് ചെയ്ത ബഷീര്‍ ഉറച്ച നിലപാടില്‍. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ രാഷ്ട്രീയം നോക്കാതെ ഇനിയും പങ്കെടുക്കുമെന്ന് കെഎം ബഷീര്‍ പറഞ്ഞു.

ഐഎന്‍എല്‍ സംസ്ഥാന പ്രസിഡണ്ട് എ പി അബ്ദുള്‍ വഹാബ് സിഎഎയ്‌ക്കെതിരെ നടത്തുന്ന ഉപവാസ സമരത്തിലാണ് ബഷീര്‍ പങ്കെടുക്കുന്നത്. യുഡിഎഫ് നടത്തിയാലും എല്‍ഡിഎഫ് നടത്തിയാലും പൗരത്വ നിയമ ഭേദഗതിക്കെതിരായ പരിപാടികളില്‍ പങ്കെടുക്കുമെന്ന് കെഎം ബഷീര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എല്‍ഡിഎഫ് സംഘടിപ്പിച്ച മഹാശൃംഖലയില്‍ പങ്കെടുത്ത ലീഗ് നേതാവ് കെഎം ബഷീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ബഷീറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസാണ് അറിയിച്ചത്.

ലീഗ് പ്രാദേശിക നേതാവ് എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തത് ഇന്നലെ വന്‍ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. കോഴിക്കോട് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ. എം ബഷീറാണ് മനുഷ്യശൃംഖലയില്‍ പങ്കെടുത്തത്. പൗരനെന്ന നിലയിലാണ് മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതെന്നും അതില്‍ തെറ്റില്ലെന്നും കെ എം ബഷീര്‍ പറഞ്ഞിരുന്നു

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573