1470-490

പുതിയ ബോഡോ കരാറിനെതിരെയും പ്രതിഷേധം

തീവ്രവാദിസംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡിന്റെ (എന്‍ഡിഎഫ്ബി) നാല് വിഭാഗങ്ങളുമായും ആള്‍ ബോഡോ സ്റ്റുഡന്റ്‌സ് യൂണിയനുമായാണ് (എബിഎസ്‌യു) മോഡി സര്‍ക്കാര്‍ കഴിഞ്ഞദിവസം സമാധാന കരാര്‍ ഒപ്പുവച്ചത

ബോഡോ സംഘടനകളുമായി ഒപ്പുവച്ച കരാറിനെതിരെയും പ്രതിഷേധം. അസമിലെ ബോഡോ ഇതര ജനവിഭാഗങ്ങള്‍ വലിയ അമര്‍ഷത്തിലാണ്. ബോഡോലാന്‍ഡ് മേഖലാ ജില്ലകളിലായി (ബിടാഡ്) കഴിയുന്ന ഇരുപതോളം ബോഡോ ഇതര സമുദായക്കാര്‍ കരാറിനെതിരായി പ്രതിഷേധത്തിലാണ്.

തിങ്കളാഴ്ച സംസ്ഥാനത്ത് 12 മണിക്കൂര്‍ ബന്ദാചരിച്ചാണ് ബോഡോ ഇതര സംഘടനകള്‍ കരാറിനെതിരായി പ്രതിഷേധിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ആളിപ്പടരുന്ന പ്രതിഷേധത്തില്‍നിന്ന് ശ്രദ്ധതിരിക്കുന്നതിനാണ് ബോഡോ കരാറില്‍ തിരക്കിട്ട് ഒപ്പുവച്ചത്.

തീവ്രവാദിസംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡിന്റെ (എന്‍ഡിഎഫ്ബി) നാല് വിഭാഗങ്ങളുമായും ആള്‍ ബോഡോ സ്റ്റുഡന്റ്‌സ് യൂണിയനുമായാണ് (എബിഎസ്‌യു) മോഡി സര്‍ക്കാര്‍ കഴിഞ്ഞദിവസം സമാധാന കരാര്‍ ഒപ്പുവച്ചത്. ബോഡോ സംഘടനകളുമായി കേന്ദ്രം ഒപ്പുവയ്ക്കുന്ന മൂന്നാമത്തെ കരാറാണിത്. 1993ല്‍ ഒപ്പുവച്ച ആദ്യ കരാര്‍പ്രകാരമാണ് പ്രത്യേക ബിടാഡ് മേഖല പ്രഖ്യാപിച്ചതും പ്രത്യേക സ്വയംഭരണ കൗണ്‍സില്‍ രൂപീകരിച്ചതും. സ്വയംഭരണ കൗണ്‍സിലിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഇപ്പോഴത്തെ കരാര്‍. മൂന്നുവര്‍ഷ കാലയളവിലായി 1500 കോടി രൂപ കേന്ദ്രസഹായം, പ്രതിരോധ– കേന്ദ്ര സേനകളില്‍ ബോഡോകള്‍ക്ക് പ്രത്യേക നിയമനം തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305