1470-490

മതശാസന നിലനില്‍ക്കില്ല, പള്ളികളില്‍ സ്ത്രീകള്‍ക്ക് വിലക്കില്ല

നിസ്‌കാരത്തിനായി സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കുന്നതിനെ ഇസ്ലാം മതഗ്രന്ഥങ്ങള്‍ വിലക്കിയിട്ടില്ല. ഈ വിഷയത്തില്‍ മറ്റേതെങ്കിലും മതശാസനകള്‍ കണക്കിലെടുക്കേണ്ടതില്ലെന്നും സത്യവാങ്മൂലത്തില്‍

ഡെല്‍ഹി: മുസ്ലിംപള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനവിലക്കില്ലെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നിലപാട്. നിസ്‌കാരത്തിനായി സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കുന്നതിനെ ഇസ്ലാം മതഗ്രന്ഥങ്ങള്‍ വിലക്കിയിട്ടില്ല. ഈ വിഷയത്തില്‍ മറ്റേതെങ്കിലും മതശാസനകള്‍ കണക്കിലെടുക്കേണ്ടതില്ലെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.

എല്ലാ മുസ്ലിംപള്ളികളിലും സ്ത്രീകള്‍ക്ക് പ്രാര്‍ഥിക്കാനുള്ള അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിക്കുള്ള മറുപടിയിലാണ് സത്യവാങ്മൂലം.ശബരിമല പുനഃപരിശോധനാ ഹര്‍ജികളുമായി ബന്ധപ്പെട്ട വിശാല വിഷയങ്ങള്‍ പരിഗണിക്കുന്ന സുപ്രീംകോടതി ഒമ്പതംഗബെഞ്ച് മുസ്ലിംപള്ളികളിലെ സ്ത്രീ പ്രവേശവും പരിഗണിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838