1470-490

ഗവര്‍ണറെ തടഞ്ഞവര്‍ പേടിക്കണ്ട

വാച്ച് ആന്‍ഡ് വാര്‍ഡിനോട് ബലപ്രയോഗം നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. വഴിയൊരുക്കാനാണ് പറഞ്ഞത്. മറിച്ചൊരു പരാതിയുണ്ടെങ്കില്‍ പരിശോധിക്കും.

തിരുവനന്തപുരം: ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ അച്ചടക്ക നടപടി ആലോചിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. വാച്ച് ആന്‍ഡ് വാര്‍ഡിനോട് ബലപ്രയോഗം നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. വഴിയൊരുക്കാനാണ് പറഞ്ഞത്. മറിച്ചൊരു പരാതിയുണ്ടെങ്കില്‍ പരിശോധിക്കും. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറുടെ വിയോജിപ്പ് രേഖകളിലുണ്ടാകില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

മന്ത്രിസഭ അംഗീകരിച്ച പോളിസിയാണ് ഗവര്‍ണര്‍ സഭയെ അറിയിക്കുന്നത്. അതിന് മാറ്റം വരുത്താന്‍ മുന്‍കാലങ്ങളിലെ ഗവര്‍ണര്‍മാരും തയ്യാറായിട്ടില്ല. ഇപ്പോഴത്തെ ഗവര്‍ണറും തയാറായിട്ടില്ലെന്ന് ശ്രീരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷം സമര്‍പ്പിച്ച പ്രമേയം ചട്ടപ്രകാരം നിലനില്‍ക്കുന്നതാണെന്നും സ്പീക്കര്‍ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653