1470-490

പൗരത്വ പ്രതിഷേധം; കഫീല്‍ ഖാന്‍ അറസ്റ്റില്‍

ഡിസംബറില്‍ അലിഗഡില്‍ വച്ച് നടന്ന പ്രതിഷേധ പരിപാടിയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. 

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത ഡോ.കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബറില്‍ അലിഗഡില്‍ വച്ച് നടന്ന പ്രതിഷേധ പരിപാടിയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. മുംബൈയില്‍ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

നേരത്തെ പ്രസംഗത്തിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നു എന്നാരോപിച്ച് സെക്ഷന്‍ 153 എ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ‘മോട്ടാ ഭായ് നമ്മളെ ഹിന്ദുക്കളും മുസ്ലിങ്ങളുമാകാനാണ് പഠിപ്പിക്കുന്നത്, അല്ലാതെ മനുഷ്യരാകാനല്ല’ എന്നും അദ്ദേഹം പറഞ്ഞുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷയായെയാണ് സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ പരാമര്‍ശിക്കാറ്.

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838