1470-490

നടിയെ ആക്രമിച്ച കേസ്: നടിയെ ഇന്നു വിസ്തരിക്കും

കൊച്ചി: മലയാള നടിയെ അക്രമിച്ച കേസ് ഇന്നു വിചാരണ തുടങ്ങും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിചാരണ ആരംഭിക്കുക. 35 ദിവസത്തിനകം ഒന്നാം ഘട്ട സാക്ഷിവിസ്താരം പൂര്‍ത്തിയാക്കും.

ഇന്ന് ഒന്നാം സാക്ഷിയും ഇരയുമായ നടിയെ വിസ്തരിക്കും. മുന്നൂറ്റിഅന്‍പതിലധികം സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പെടുത്തിയിരുന്നത്. എന്നാല്‍ വിസ്തരിക്കാനായി 136 സാക്ഷികളുടെ പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയത്.

എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം പത്ത് പേരാണ് കേസിലെ പ്രതികള്‍. കേസിലെ ആറ് പ്രതികള്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

അതേസമയം, വിചാരണക്കോടതി നടപടികള്‍ക്കെതിരെ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേകം വിചാരണ നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ ദിലീപിന്റെ ആവശ്യം. എന്നാല്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയതിന് തെളിവില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദം.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653