1470-490

കൊറോണ : മെഡിക്കൽ കോളേജിൽ പ്രത്യേക സജ്ജീകരണം

തൃശൂർ: കൊറോണ വൈറസ് ബാധിച്ചു വരുന്ന രോഗികളെ ചികിത്സിക്കാനായി ഗവ. മെഡിക്കൽ കോളേജിൽ പ്രത്യേക സഞ്ജീകരണങ്ങളൊരുക്കി. രോഗികളെ കിടത്താനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അണുവിമുക്ത മുറികളൊരുക്കി. ആശുപത്രിയിലെ ഇരുപത് പേ വാർഡ് മുറികളാണ് കൊറോണക്കായി ഒരുക്കിയത് .വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചയുടനെ പേ വാർഡിൽ ഉണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ചാണ് മുറികൾ സജ്ജീകരിച്ചത്.കൂടാതെ രോഗികളെ ചികിത്സിക്കാനായി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘവും ഒരുങ്ങി. ചികിത്സയിലേർപ്പെടുന്ന ഡോക്ടർമാർക്കും ജീവനക്കാർക്കും വേണ്ട സൗകര്യങ്ങളും മരുന്നുകളും പേ വാർഡിൽ ഒരുക്കിയിട്ടുണ്ട്. കൊറോണ ബാധിച്ച രോഗികളെ ചികിത്സിക്കാൻ മെഡിക്കൽ കോളേജ് ആശുപത്രി ഒരുങ്ങിയതായി ആശുപത്രി ആർ.എം.ഒ.ഡോ.സി.പി.മുരളി പറഞ്ഞു.

Comments are closed.