1470-490

ഗുരുവായൂരിൽ 300 കിലോ എലി കരണ്ട ഹൽവ പിടിച്ചെടുത്തു നശിപ്പിച്ചു

ഗുരുവായൂർ : ക്ഷേത്രനടയിലെ ബേക്കറി യിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ റെയ്ഡിൽ എലികരണ്ട നിലയിൽ വില്പന ക്കായി സൂക്ഷിച്ചിരുന്ന 300 കിലോ ഹൽവ പിടിച്ചെടുത്തു നശിപ്പിച്ചു. 10 പൗച്ചുകൾ ആയി പേപ്പറിൽ പൊതിഞ്ഞ നിലയിൽ വെച്ചിരുന്ന ഹൽവ യുടെ പുറം ഭാഗം മുഴുവൻ എലികരണ്ടു ഭക്ഷ്യ യോഗ്യമല്ലായിരുന്നു. കടയുടമക്ക് നോട്ടീസ് നൽകി പിഴ ഈടാക്കാൻ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ മുൻപാകെ ഹാജരാവാൻ നിർദേശിച്ചിട്ടുണ്ട്. ഈന്തപ്പഴം സാമ്പിൾ പരിശോധന ക്കു ശേഖരിച്ചു എറണാകുളം റീജിയണൽ അനാലിറ്റിക്കൽ ലബോറട്ടറി യിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് മേൽ നടപടികൾ കൈക്കൊള്ളും. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ സി.എ.. ജനാർദ്ദനന്റെ നിർദേശം അനുസരിച്ചു ഫുഡ് സേഫ്റ്റി ഓഫീസർ വി. കെ. പ്രദീപ് കുമാറിന്റെ നേതൃത്യത്തിലായിരുന്നു റെയ്ഡ്.

Comments are closed.

x

COVID-19

India
Confirmed: 31,572,344Deaths: 423,217