1470-490

ആരോഗ്യ വിഭാഗം ഗുരുവായൂരിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ മൂന്ന് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ മൂന്ന് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി. പടിഞ്ഞാറെ നടയിലെ ഹോട്ടൽ നാഷണൽ പാരഡൈസ്, ബാബു ലോഡ്ജിനടുത്ത് ഹോട്ടൽ അമ്മൂസ്, തൈക്കാട് ഫേവർ റെസ്റ്റോറന്റ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയതും ഭക്ഷ്യയോഗമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തത്. നാഷണൽ പാരഡൈസ് ഹോട്ടലിൽ നിന്നും രണ്ടു കിലോയോളം തൂക്കം വരുന്ന അൽഫാം ചിക്കൻ ഫ്രൈ, ഖുബൂസ്, പഴകിയ എണ്ണ, നൂഡിൽസ് എന്നിവയാണ് പിടിച്ചെടുത്തത്. അമ്മൂസ് ഹോട്ടലിൽ നിന്നും പഴകിയ ചിക്കൻ കറിയും ചപ്പാത്തിയും ഫേവർ റെസ്റ്റോറന്റിൽ നിന്നും പഴകിയ ചോറ്, കറി എന്നിവയും പിടിച്ചെടുത്തു. മൂന്നു കടകൾക്കും നോട്ടീസ് നൽകിയതായി നഗരസഭ അധികൃതർ അറിയിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ രജിത് കുമാറിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.ബൈജു, കെ.എസ്.പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651