1470-490

രാജ്യത്തിന്റെ മരണമണി മുഴക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. രാജൻ

ഗുരുവായൂർ: രാജ്യത്തിൻറെ മരണ മണി മുഴക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. രാജൻ. വർഗീയ ധ്രുവീകരണത്തിലൂടെ രാജ്യത്തെ വിഭജനത്തിലേക്ക് വലിച്ചെറിയാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സി.ആർ. സജിത്തിൻറെ നേതൃത്വത്തിലുള്ള ഗാന്ധിസ്മൃതി തുല്യത പദയാത്ര ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സജിത്തിന് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം എ.വി. വല്ലഭൻ, എം. പത്മിനി, പി.കെ. അബ്ദുള്ള, ഇ.എ. ദിനമണി, എ.എൽ. ജേക്കബ്, സൈനുദ്ദീൻ, വി.എം. നയന, ഇ.പി. സുരേഷ്‌കുമാർ, മോഹൻദാസ് ചേലനാട്ട്, എം.ആർ. രമേഷ് എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385