1470-490

പൗരത്വഭേദഗതി നിയമത്തിനെതിരെ നഗരസഭ കൗൺസിലർ ഉപവാസം നടത്തി

വളാഞ്ചേരി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ, ഭരണഘടന സംരക്ഷിക്കണം എന്ന ആവശ്യപ്പെട്ട്  വളാഞ്ചേരി നഗരസഭ കൗൺസിലർ വസന്ത വേലായുധൻ കൊളമംഗലം-ബാവപ്പടിയിൽ ഏകദിന ഉപവാസം നടത്തി. മുൻ മുനിസിപ്പൽ ചെയർപേഴ്സൺ എം. ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.പി.യാസർ അറഫാത്ത് അധ്യക്ഷത വഹിച്ചു.

പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ തങ്ങൾ എം.എൽ.എ, വി.പി.സക്കറിയ, എൻ.എ.മുഹമ്മദ് കുട്ടി, കെ.പി. ശങ്കരൻ, എൻ.വേണുഗോപാലൻ, നഗരസഭ ചെയർപേഴ്സൺ സി.കെ.റുഫീന,     വൈസ് ചെയർമാൻ കെ.എം ഉണ്ണികൃഷ്ണൻ, പറശ്ശേരി അസൈനാർ, ടി കെ ആബിദ് അലി, കെ എം ഫിറോസ് ബാബു, ടി.പി.അബ്ദുൽ ഗഫൂർ,സി.കെ. നാസർ, മുഹമ്മദലി, മെഹബൂബ് തോട്ടത്തിൽ തുടങ്ങിയ രാഷ്ട്രീയ, സാംസ്കാരിക, മത സമുദായ നേതാക്കൾ സംസാരിച്ചു. വി.പി.സക്കറിയ നാരങ്ങ നീര് നൽകി സമരം അവസാനിപ്പിച്ചു. എൻ നൗഷാദ് സ്വാഗതം പറഞ്ഞു. വിശാഖ് ഉണ്ണി നന്ദി പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 31,371,901Deaths: 420,551