1470-490

കോട്ടൂർ എകെഎംഎച്ച് എസ്എസ് ജേതാക്കളായി… ബാഡ്മിന്റൻ ടൂർണ്ണമെന്റിൽ കോട്ടൂർ ചാമ്പ്യൻമാരായി.

കെ.എസ്.ടി.യു മലപ്പുറം ഉപജില്ലാ കമ്മിറ്റി അധ്യാപകർക്കായി സംഘടിപ്പിച്ച ബാഡ്മിന്റൻ ടൂർണമെന്റിലെ വിജയികൾക്ക് ജില്ലാ പ്രസിഡന്റ് മജീദ് കാടേങ്ങൽ ട്രോഫികൾ വിതരണം ചെയ്യുന്നു.

മലപ്പുറം : സംസ്ഥാന സമ്മേളന പ്രചാരണാർത്ഥം കെഎസ്‌ടിയു മലപ്പുറം ഉപജില്ലാ കമ്മിറ്റി അധ്യാപകർക്കായി ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു .മത്സരത്തിൽ കോട്ടൂർ എ കെ എം എച്ച് എസ് എസ് വിന്നേഴ്സുംസും, വള്ളുവമ്പ്രം എ എം യുപി സ്കൂൾ റണ്ണേഴ്സുമായി.കെ.എസ്.ടി.യു ജില്ലാ പ്രസിഡൻറ്  മജീദ് കാടേങ്ങൽ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.ചടങ്ങിൽ എം.സലീം ,ടി എം ജലീൽ , ഷാജഹാൻ ,ഒ സലാം, കെ എം സലാം , സി.എച്ച് ഇബ്രാഹിം , സി.എസ് ഷംസുദ്ധീൻ , ബാസിൽ , മുനീർ മേമന , പി ഷബീർ ,കെ.വി ഫവാസ് , ഉസ്മാൻ മീനാർക്കുഴി, ടി.പി സലാം, സി.എച്ച് യാസറലി എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,572,523Deaths: 468,554