1470-490

വിദ്യാസാഹിതി സംസ്ഥാനതല അധ്യാപക സാഹിത്യ ശില്‍പ്പശാല സമാപിച്ചു

സമാപന സമ്മേളനം സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

മലപ്പുറം : വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച വിദ്യാസാഹിതി അധ്യാപക ശില്‍പ്പശാല സമാപിച്ചു.സമാപന സമ്മേളനം സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ( ജനറല്‍) ആര്‍ എസ് ഷിബു അധ്യക്ഷനായിരുന്നു. ശില്‍പ്പശാലകള്‍ക്ക്  വി പി ഗോപാലന്‍, നടുവട്ടം ഗോപാലകൃഷ്ണന്‍ , ടി വി മദനമോഹനന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, കല്‍പ്പറ്റ നാരായണന്‍, കെ ഇ എന്‍ കുഞ്ഞി മുഹമ്മദ്, അംബിക സുതന്‍ മാങ്ങാട് , അന്‍വര്‍ അലി,  ഡോ. കെ എം ശരീഫ്, യു കെ കുമാരന്‍, മണമ്പൂര്‍ രാജന്‍ബാബു, ഡോ. പി. പി. പ്രകാശന്‍, അര്‍ഷദ് ബത്തേരി, ഒ. പി സുരേഷ് തുടങ്ങി സാഹിത്യ സാംസ്‌കാരിക നായകര്‍ ശില്‍പ്പശാലകള്‍ക്ക് നേതൃത്വം നല്‍കി.  എന്‍ കെ ഷൈന്‍മോന്‍,  എ അബൂബക്കര്‍, കെ സി അലി ഇക്ബാല്‍, എം ഷിജു, ഡോ. പി. കെ. അബ്ദുല്‍ ഗഫൂര്‍,  എം മണി, കെ ശശിപ്രഭ,  പി. ഒ. കേശവന്‍, കെ മനോജ് കുമാര്‍, കെ വസന്തന്‍, ജോണ്‍സാമുവല്‍, സന്തോഷ് കാസര്‍ഗോഡ്, രമാദേവി,അനൂപ് വയനാട്, കെ വി. സെയ്ത് ഹാഷിം എന്നിവര്‍ സംസാരിച്ചു. മഞ്ചേരി സ്വരഞ്ജനിയുടെ സംഗീത സദസ്സും ഉണ്ടായിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി നൂറില്‍പരം അധ്യാപകര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,572,523Deaths: 468,554