1470-490

വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസ്സിൽ മൂന്ന് പേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

വളാഞ്ചേരി:പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിൽ മൂന്നുപേരെ വളാഞ്ചേരി പോലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. മാട്ടുമ്മൽ പാലേരി കുണ്ടിൽ അലിയെന്ന ഈന്തപ്പഴം അലി (36)മാട്ടുമ്മൽ മറ്റത്ത് വീട്ടിൽ കുഞ്ഞുമുഹമ്മദ് എന്ന മാനുപ്പ (40 )ആതവനാട് പരിധി അണ്ണത്ത് മുഹമ്മദലി എന്ന ബാവ (46) എന്നിവരെയാണ് വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്. ഒ  ടി.മനോഹരന്റ നേതൃത്വത്തിലുള്ള പോലീസ് സംഘംഅറസ്റ്റ്ചെയ്തത്.കൽപകഞ്ചേരി, കാടാമ്പുഴ, തിരൂർ പോലീസ് സ്റ്റേഷനുകളിലും സമാനമായ കേസ്സുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ മാത്രം നാല് കേസുകളാണ് രജിസ്റ്റർ ചെയ്തത്.ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കാടമ്പുഴയിലും പരിസരങ്ങളിലും വെച്ച് പല സമയങ്ങളിലായി പതിനാറോളം പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പതിനാറുകാരനായ വിദ്യാര്‍ത്ഥി പറഞ്ഞിരിക്കുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിനെ വിവരമറിയിക്കുയായിരുന്നു.   കഴിഞ്ഞ ദിവസം കൽപകഞ്ചേരിയിൽ 3 പേരെയും കാടാമ്പുഴയിൽ നാലുപേരേയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.ഇതോടെ അറസ്റ്റ് ചെയ്തവരുടെ എണ്ണം പത്ത് ആയി. തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റിൽ ഹാജറാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.ഐ.ടി.ഗോപാലൻ, എ.എസ്.ഐ മാരായ ജി.അനിൽകുമാർ, എൻ.ടി.ശശി, ടി.ശിവകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ ദേവ്, എം.ജെറീഷ്, ആർ.ജെ.കൃഷ്ണപ്രസാദ്, അനീഷ് ജോൺ, പി.ടി സിന്ധു എന്നിവരുമുണ്ടായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653