1470-490

റോഡരികിൽ വാഹനം പാർക്ക് ചെയ്താൽ പിഴ ഈടാക്കുന്ന പോലീസിന് ഗുരുവായൂരിൽ നോ പാർക്കിംഗ് ബോർഡും ബാധകമല്ല


ഗുരുവായൂർ: നിയമം ലംഘിച്ച് നോ പാർക്കിംഗ് ബോർഡിന് കീഴിൽ പോലീസ് വാഹനം പാർക്ക് ചെയ്തത് ഗുരുവായൂർ പോലീസ്. ഏറെ ഭക്തജന തിരക്കുള്ള ക്ഷേത്ര നഗരിയിൽ വിവാഹ തിരക്കേറെയുള്ള ദിവസങ്ങളിൽ റോഡിന് വശങ്ങളിൽ പാർക്ക് ചെയ്യുന്ന ചെറുവാഹനങ്ങളിൽ സ്റ്റിക്കർ പതിച്ച് പിഴ ഈടാക്കുന്ന ഗുരുവായൂർ പോലീസാണ് ക്ഷേത്രത്തിന് സമീപം തെക്കേനടയിൽ നോ പാർക്കിംഗ് ബോർഡിന് കീഴിൽ പോലീസ് വാഹനം പാർക്ക്‌ചെയ്തിരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹത്തിരക്കേറെയുള്ള ദിവസങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ ഇടം ലഭിക്കാതെ ഗുരുവായൂരിലെത്തുന്ന ഭക്തർ ബുദ്ധിമുട്ടുന്നത് പതിവാണ്. ക്ഷേത്ര നഗരിയിലെ പാർക്കിംഗ് ഗ്രൗണ്ടുകളെല്ലാം നിർമ്മാണ പ്രവൃത്തിയ്ക്കായി അടച്ചിട്ടുള്ളതിനാൽ പലപ്പോഴും തിരക്കുള്ള ദിവസങ്ങളിൽ റോഡിന് വശങ്ങളിലാണ് ചെറു വാഹനങ്ങൾ ഭക്തർ പാർക്ക് ചെയ്യുക പതിവ്. എന്നാൽ ഭക്തരുടെ ബുദ്ധിമുട്ട് മനസ്സിലാക്കാതെ പോലീസുകാർ റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ സ്റ്റിക്കർ പതിച്ച് പോകും. പിന്നീട് വാഹനം എടുക്കുന്നതിനായി എത്തുന്ന ഭക്തർ പോലീസ് സ്‌റ്റേഷനിൽ ചെന്ന് പിഴ അടവാക്കി വേണം വാഹനവുമായി പോകുന്നതിന്. വൺവേ സമ്പ്രദായം നടപ്പിലാക്കിയിട്ടുള്ള ഇന്നർ റിംഗ് റോഡിൽ ഇതറിയാതെ വൺവെ തെറ്റിച്ചെത്തി ഔട്ടർ റിംഗ് റോഡിലേയ്ക്കുള്ള റോഡിലേയ്ക്ക് പ്രവേശിക്കുന്ന വാഹനങ്ങളെ വൺവേ തെറ്റിച്ചതിന്റെ പേരിൽ ശിക്ഷാ നടപടിയെന്നോണം തിരികെ അയക്കുന്നതും പോലീസ് പതിവാണ്. ഇതെല്ലാം ചെയ്യുന്ന ഗുരുവായൂർ പോലീസാണ് നോ പാർക്കിംഗ് ബോർഡിന് കീഴിൽ പോലീസ് വാഹനം പാർക്ക് ചെയ്തിടുന്നത്.

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838