1470-490

ഗുരുവായൂർ ദേവസ്വം ഭരണസമിതി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. കെ.ബി.മോഹൻദാസ് ചെയർമാൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം കമ്മിഷണർ പി. വേണുഗോപാൽ സത്യവാചകം ചൊല്ലികൊടുത്തു. ജീവനക്കാരുടെ പ്രതിനിധി എ.വി.പ്രശാന്താണ് ആദ്യം പ്രതിജ്ഞാ വാചകം ചൊല്ലി അധികാരമേറ്റത്. തുടർന്ന് കെ.ബി മോഹൻദാസ്, കെ. അജിത്ത്, കെ.വി ഷാജി, ഇ.പി.ആർ.വേശാല മാസ്റ്റർ എന്നിവരും അധികാരമേറ്റു. തുടർന്ന് ചേർന്ന ആദ്യ ഭരണ സമിതി യോഗം കെ.ബി.മോഹൻദാസിനെ ചെയർമാനായി തെരഞ്ഞെടുത്തു. തുടർന്ന് ചേർന്ന അനുമോദന യോഗം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഞ്ചംഗങ്ങളെയാണ് പുതിയ ഭരണസമിതിയിലേയ്ക്ക് സർക്കാർ നോമിനേറ്റ് ചെയ്തിട്ടുള്ളത്. ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്.

Comments are closed.

x

COVID-19

India
Confirmed: 37,380,253Deaths: 486,451