1470-490

സത്യപ്രതിജ്ഞാ വേദിയിൽ നഗരസഭ ഭരണതലവന് അവഗണന വ്യവസായിയ്ക്ക് വേദിയിൽ ഇരിപ്പിടം


ഗുരുവായൂർ: ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങു നടക്കുന്ന വേദിയിൽ നഗരസഭ ഭരണ തലവനോട് അവഗണന കാട്ടിയ ദേവസ്വം അധികൃതർ പ്രമുഖ വ്യവസായിയ്ക്ക് സ്റ്റേജിൽ ഇരിപ്പിടം ഒരുക്കി. ദേവസ്വം ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്ന മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെത്തിയ നഗരസഭ ആക്ടിംഗ് ചെയർമാൻ അഭിലാഷ്.വി.ചന്ദ്രന് ഇരിപ്പിടം ഒരുക്കി കൊടുക്കാൻ ദേവസ്വം അധികൃതർ തയ്യാറായില്ല. അതേ സമയം അധികാരമേൽക്കുന്ന ഭരണസമിതി അംഗങ്ങളും ദേവസ്വം മന്ത്രിയും, കമ്മീഷ്ണറും സംസ്ഥാനത്തെ ഇതര ദേവസ്വം ബോർഡ് ഭരണ സാരഥികളും മാത്രം ഇരുന്ന വേദിയിൽ തമിഴ്‌നാട്ടിലെ പ്രമുഖ വ്യവസായി വിജയകുമാറിന് ദേവസ്വം അധികൃതർ ഇരിപ്പിടം ഒരുക്കി കൊടുത്തു. ഏറെ നേരം വേദിയ്ക്ക് മുന്നിൽ നിന്നുകൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിച്ച നഗരസഭ ആക്ടിംഗ് ചെയർമാൻ അഭിലാഷിന് പിന്നീട് സദസ്സിൽ കസേര ഒഴിഞ്ഞപ്പോഴാണ് ഇരിക്കാനായത്.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790