1470-490

ഇന്ത്യ എന്ന റിപ്പബ്ലിക് സാക്ഷരതാ പരിപാടിയുടെ ഭാഗമായി ഭരണഘടനാ ആമുഖം വായിച്ചു

മലപ്പുറം ജില്ലാതല പരിപാടി കുറ്റിപ്പുറം പഞ്ചായത്തിലെ മൂര്‍ധാവ് കോളനിയില്‍ നടന്നു. സാക്ഷരതാമിഷന്‍റെ നേതൃത്വത്തില്‍ പരിപാടി ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

വളാഞ്ചേരി:സാക്ഷരതാ മിഷന്‍റെ ഇന്ത്യ- എന്ന റിപ്പബ്ലിക് ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 5000 കേന്ദ്രങ്ങളിലായി ഒരു കേന്ദ്രത്തില്‍ 100 പേര്‍ ക്രമത്തില്‍ അഞ്ച് ലക്ഷം പേര്‍ ഭരണഘടനാ ആമുഖം വായിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പഠിതാക്കള്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, പ്രേരക്മാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അണിചേര്‍ന്നു. വിവിധ ജില്ലകളില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. മലപ്പുറം ജില്ലാതല പരിപാടി കുറ്റിപ്പുറം പഞ്ചായത്തിലെ മൂര്‍ധാവ് കോളനിയിലാണ് നടന്നത്. കോട്ടക്കല്‍ നിയോജകമണ്ഡലം എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ നാസര്‍ ഇരിമ്പിളിയം ഭരണഘടന വായിച്ചു കൊടുത്തു. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് ഫസീന അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന കലോത്സവത്തില്‍ വിജയികളായ പഠിതാക്കള്‍ക്ക് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആതവനാട് മുഹമ്മദ് കുട്ടി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ കോര്‍ഡിനേറ്റര്‍ സജി തോമസ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെഎം സുഹ്റ, കുറ്റിപ്പുറം പഞ്ചായത്ത് അംഗങ്ങളായ കൈപ്പള്ളി അബ്ദുള്ളകുട്ടി, ഷമീല ടീച്ചര്‍, പ്രിയ, സൗദ, വസന്ത, സുബ്രമണ്യന്‍, ബഷീര്‍ ബാവ, ഷമീറ തുടങ്ങിയര്‍ സംബന്ധിച്ചു.കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിദ്ദിഖ് പരപ്പാര സ്വാഗതവും കുറ്റിപ്പുറം ബിപി നോഡല്‍ പ്രേരക് നിസാര്‍ ബാബു നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 34,189,774Deaths: 454,712