1470-490

ഗുരുവായൂരിനോട് ചേർത്ത് വായിക്കാൻ കഴിയുന്ന ഏറ്റവും പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു വി. ബലറാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോൺ

ഗുരുവായൂർ: ഗുരുവായൂരിനോട് ചേർത്ത് വായിക്കാൻ കഴിയുന്ന ഏറ്റവും പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു വി. ബലറാം എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോൺ. കോൺഗ്രസ്സ് നേതാവും മുൻ എം.എൽ എ മായ വി.ബലറാമിന്റെ നിര്യാണത്തിൽ ഗുരുവായൂരിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി.എ ഗോപപ്രതാപൻ അദ്ധ്യക്ഷനായി. നഗരസഭ ആക്ടിംഗ് ചെയർമാൻ അഭിലാഷ്.വി.ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി മുസ്താക്കലി, മുൻ ഡി.സി.സി പ്രസിഡണ്ട് ഓ. അബ്ദുറഹ്മാൻ കുട്ടി, യു.ഡി എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, വിവിധ കക്ഷി നേതാക്കളായ പി.എം ഗോപിനാഥ്, ആർ.വി അബ്ദുറഹിം, എം.കൃഷ്ണദാസ്, സുരേഷ് വാരിയർ, പി.ഐ സൈമൺ, തോമസ് ചിറമ്മൽ, മായാമോഹൻ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശൻ, മാധ്യമ പ്രതിനിധികളായ ആർ.ജയകുമാർ, ലിജിത്ത് തരകൻ, മർച്ചൻറ് അസോസിയേഷൻ പ്രസിഡണ്ട് ടി.എൻ മുരളി, അർബൻ ബാങ്ക് വൈസ് ചെയർമാൻ ആർ.എ അബുബക്കർ, കോൺഗ്രസ്സ് നേതാക്കളായ എം.വി ഹൈദരലി, പി. യതീന്ദ്രദാസ്, വി വേണുഗോപാൽ, കെ. ഡി വീരമണി, ആർ.രവികുമാർ, കെ.പി ഉദയൻ, ഓ.കെ ആർ മണികണ്ഠൻ, ശശി വാറനാട്ട്, അരവിന്ദൻ പല്ലത്ത്, പി. ഐ ലാസർ, ശിവൻ പാലിയത്ത്, എം കെ ബാലകൃഷ്ണൻ, ബാലൻ വാറനാട്ട് എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305