1470-490

വളാഞ്ചേരിയുടെ ജനകീയ ഉത്സവത്തിന് ഇനി ഒരാഴ്ചത്തെ കാത്തിരിപ്പ്

നഗരസഭ ചെയർപേഴ്സന്റെ ദുരിതാശ്വാസ നിധിയിലേക്കും പെയ്ൻ & പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് വളാഞ്ചേരി ഫെസ്റ്റ് നടത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്

വളാഞ്ചേരി: വളാഞ്ചേരിയുടെ ജനകീയ ഉത്സവമായ വളാഞ്ചേരി ഫെസ്റ്റ് 2020 തുടങ്ങാൻ ഇനി ഒരാഴ്ചത്തെ കാത്തിരിപ്പ് മാത്രം. ജനുവരി 30 മുതൽ ഫെബ്രുവരി 10 വരെ കോഴിക്കോട് റോഡിൽ പോസ്റ്റാഫീസിനു സമീപമുള്ള ബസ്റ്റാന്റ് ഗ്രൗണ്ടിലാണ് ഫെസ്റ്റിന് തുടക്കമാവുക. ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.വിവിധ ഉത്പന്നങ്ങളുടെ 100 ൽ പരം സ്റ്റാളുകൾ, പുഷ്മ മേള, വ്യാപാര വിപണനമേള, കുട്ടികൾക്കുള്ള വിനോദങ്ങൾ, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ, വ്യക്തിത്വ വികസന പഠനകളരി, സിനിമാ സീരിയൽ താരങ്ങളും കലാകാരൻമാരും അണിനിരക്കുന്ന കലാപരിപാടികൾ, ഗാനമേള,കോമഡി ഷോ, മാജിക് ഷോ, , കലാലയങ്ങളിൽ നിന്നും കഴിവ് തെളിയിച്ച കുട്ടികളുടെ കലാപ്രകടനങ്ങൾ, മെഹന്തി ഫെസ്റ്റ് തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിട്ടുള്ളത്.

ഇതിനു പുറമെ സാംസ്കാരിക, രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ സംബന്ധിക്കുന്ന പരിപാടികളും നടക്കും.ജനുവരി 30 മുതൽ പത്ത് ദിവസം വളാഞ്ചേരി ആഘോഷത്തിമർപ്പിലും വാണിജ്യമേളയിലും ആയിരിക്കും. നഗരസഭ ചെയർപേഴ്സന്റെ ദുരിതാശ്വാസ നിധിയിലേക്കും പെയ്ൻ & പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് വളാഞ്ചേരി ഫെസ്റ്റ് നടത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651