1470-490

കോട്ടോല്‍ തമ്പിയുടെ കേരള ബന്ധങ്ങളിലേയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ്

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍കേസില്‍ മലയാളി വ്യവസായി സി സി തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് അറസ്റ്റ് ചെയ്തു. തമ്പിയ്ക്ക് കേരളത്തിലുള്ള സാമ്പത്തിക ഇടപാടുകളിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കും. കേരള രാഷ്ട്രീയത്തിലെ പ്രമുഖരുമായി പോലും വലിയ ബന്ധമാണ് തമ്പിയ്ക്ക്. പിണറായി വിജയന്‍ പോലും തമ്പിയുമായി അടുപ്പം സൂക്ഷിക്കുന്നവരാണ്. തമ്പിയുടെ പിതാവ് മരിച്ച ദിവസം പിണറായി സന്ദര്‍ശിച്ചിരുന്നു. കോടിയേരിയുടെ കുടുംബത്തിനും മുരളീധരന്‍, പത്മജ എന്നിവരുമായും ബന്ധമുണ്ട്.
റോബര്‍ട്ട് വാധ്ര, വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരി എന്നിവരുള്‍പ്പെട്ട കേസിലാണ് അറസ്റ്റ്. ചോദ്യംചെയ്യാനായി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത തമ്പിയെ റൂസ്അവന്യു പ്രത്യേക സിബിഐ കോടതി മൂന്ന് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

തമ്പിയുടെ ദുബായ് ആസ്ഥാനമായ മൂന്ന് കമ്പനികള്‍ വിദേശ കറന്‍സി വിനിമയച്ചട്ടം ലംഘിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് നിരീക്ഷണത്തിലായിരുന്നു. 1,000 കോടിയുടെ അഴിമതി കേസില്‍ 2017ല്‍ തമ്പിക്ക് നോട്ടീസ് അയച്ചു. വാധ്രയുടെ ലണ്ടനിലെ വസ്തുവകകള്‍, ഗുരുഗ്രാമിലെ ഭൂമി ഇടപാട് എന്നിവയിലും തമ്പിയെ ചോദ്യംചെയ്തിരുന്നു. കേരളത്തിലടക്കമുള്ള സാമ്പത്തികഇടപാടുകളെ കുറിച്ചും അന്വേഷിക്കുന്നു.

വാധ്ര 2009ലെ പെട്രോളിയം ഇടപാടില്‍ ലഭിച്ച കോഴപ്പണം ചെലവിട്ടാണ് ലണ്ടനില്‍ ആഡംബരഫ്‌ലാറ്റ് സ്വന്തമാക്കിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നു.
കഴിഞ്ഞ ഏപ്രിലില്‍ തമ്പിയെ ചോദ്യംചെയ്തപ്പോള്‍ സോണിയ ഗാന്ധിയുടെ പ്രൈവറ്റ്‌സെക്രട്ടറി മാധവന്‍ മുഖേനയാണ് വാധ്രയെ പരിചയപ്പെട്ടതെന്നാണ് തമ്പി മൊഴിനല്‍കിയത്. ഇരുവരുടെയും മൊഴികളിലുള്ള വൈരുധ്യമാണ് തമ്പിയുടെ അറസ്റ്റില്‍ കലാശിച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653