1470-490

ജനസേവാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണ സെമിനാറും വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും നടത്തി

ഗുരുവായൂർ: ജനസേവാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണ സെമിനാറും വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും നടത്തി. ചാവക്കാട് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടേയും ഗുരുവായൂർ പോലീസിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ ഭരണഘടന, ഇന്ത്യൻ സിറ്റിസൻസ് ആക്ട്, ഭേദഗതികൾ, മോട്ടോർ വാഹന നിയമങ്ങൾ, ട്രാഫിക് നിയമങ്ങൾ എന്നിവയെക്കുറിച്ച് ചാവക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ . ബിജു വലിയപറമ്പിൽ, ഗുരുവായൂർ ടെമ്പിൾ പോലീസ് എസ്.ഐ. എ.അനന്തകൃഷ്ണൻ എന്നിവർ ക്ലാസ്സെടുത്തു.ഉപദേശക സമിതി അംഗം വി.പി. മേനോൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി. രാധാകൃഷ്ണ വാരിയർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി. പരമേശ്വരൻ, ഒ.ജി. രവീന്ദ്രൻ, ഡോ.വി. അച്യതൻ കുട്ടി, ഡോ. രമ.പി. മേനോൻ, സി.സജിത്കുമാർ, ഉഷ മേനോൻ, കെ.പി. ഉണ്ണികൃഷ്ണൻ, ശാന്ത വാരിയർ, ചന്ദ്രശേഖരൻ നായർ, അനൂപ്, പി.ആർ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

Comments are closed.