1470-490

ഭരണഘടന സംരക്ഷണം;ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയിരങ്ങൾ തെരുവിലിറങ്ങി

 റാലിയിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ പങ്കെടുത്തു .

വളാഞ്ചേരി:ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സംഘടിച്ച  ഭരണഘടന സംരക്ഷണ ബഹുജന റാലിയിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ പങ്കെടുത്തു .കൊട്ടാരം  ആലിൻ ചുവട്ടിൽ നിന്നാരംഭിച്ച പ്രകടനത്തിന്ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.കെ റജുല  ഭരണഘടനയുടെ ആമുഖം വായിച്ചതോടെയാണ് തുടക്കമായത്.

ജനപ്രതിനിധികൾ, വ്യാപാരികൾ,തൊഴിലുറപ്പ്  തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി ആശാ വർക്കർമാർ, പളളി അമ്പലം കമ്മിറ്റി ഭാരവാഹികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മത സംഘടന പ്രവർത്തകർ റാലിയിൽ അണിനിരന്നു. മുഴുവൻ വ്യാപാരികളും കടകൾ അടച്ച് പ്രതിഷേധത്തിൽ അണിനിരന്നു. റാലി കൊടുമുടിയിൽ സമാപിച്ചു. തുടര്‍ന്ന് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺ മഞ്ജുള ടീച്ചർ ഭരണഘടന സംരക്ഷണ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ വി.ടി.അമീർ നന്ദി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385