1470-490

സിബിഎസ്ഇ കിഡ്സ് ഫെസ്റ്റ് കടകശ്ശേരിഐഡിയൽ ചാമ്പ്യൻമാർ

തുടർച്ചയായ അഞ്ചാം തവണയാണ് ഐഡിയൽ ചാമ്പ്യൻമാരാകുന്നത്.

വളാഞ്ചേരി: രണ്ടു ദിവസമായി വളാഞ്ചേരി ഭാരതീയ വിദ്യാഭവൻ സ്കൂളിൽ വെച്ച് നടന്ന തിരൂർ റീജിയൺ കിഡ്സ് ഫെസ്റ്റിൽ നാല് കാറ്റഗറിയിലും മുൻപന്തിയിലെത്തി 923 പോയിന്റുകൾ നേടി കടകശ്ശേരി ഐഡിയൽ സ്കൂൾ ഓവറോൾ ചാമ്പ്യൻപട്ടം നിലനിർത്തി തുടർച്ചയായ അഞ്ചാം തവണയാണ് ഐഡിയൽ ചാമ്പ്യൻമാരാകുന്നത്. 813 പോയിന്റുമായിക്യാമ്പ് & എം സ്കൂൾ അയിലക്കാട് രണ്ടാംസ്ഥാനവും, 512 പോയിന്റോടെ ഉമരി ഇംഗ്ലീഷ് സ്കൂൾ വെളിയംകോട് മുന്നാംസ്ഥാനവും കരസ്ഥമാക്കി. 422 പോയിന്റോടെ ഭാരതീയ വിദ്യാഭവൻസ്കൂൾ നാലാം സ്ഥാനത്തും 410 പോയന്റോടെ കെഎംഎം പെരുമ്പടപ്പ് അഞ്ചാം സ്ഥാനത്തുമുണ്ട്സമ്മാനദാന ചടങ്ങ് സിബിഎസ്ഇ സ്കൂൾ മാനേജ്മെൻറ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മജീദ്ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡണ്ട് പി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു.  ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.പി.എ.സത്താർ മാസ്റ്റർപ്രിൻസിപ്പാൾ എൻ.ബീന,ടി.വി.മമ്മിക്കുട്ടി, അബ്ദുൽ കരീം, ശൈലജ, സുകുമാരൻഎന്നിവർ സമ്മാനദാനം നിർവ്വഹിച്ചു

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838