1470-490

വിദ്യാര്‍ത്ഥിയെ മര്‍ദ്ധിച്ച കേസ്സില്‍ പോലീസ് അനാസ്ഥ കാണിക്കുന്നതായി പരാതി.

വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവായ അഷ്റഫ് .പി.പി, ഇക്ബാല്‍, മുഹമ്മദ് അലി എന്നിവര്‍

വളാഞ്ചേരി: വളാഞ്ചേരി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ അതേ സ്കൂളിലെ ഒരുകൂട്ടം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് റാഗിംങിന് വിധേയമക്കുകയും, മര്‍ദ്ധിക്കുകയും ചെയ്ത കേസിലെ പ്രതികളെ രക്ഷിക്കാന്‍ വേണ്ടി കൃത്രിമ രേഖകളും തെറ്റായ വിവരങ്ങളും കോടതിയില്‍ കാണിച്ച് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന അവസ്ഥ ഉണ്ടാക്കിയ വളാഞ്ചേരി പോലീസില്‍ നിന്നൂം നീതി ലഭിക്കുന്നില്ല എന്ന് കാണിച്ച് മലപ്പുറം പോലീസ് സുപ്രണ്ടിന് പരാതി നല്‍കിയതായി കുട്ടിയുടെ രക്ഷിതാവ് വാര്‍ത്താ സമേളനത്തില്‍ പറഞ്ഞു. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം കാരണം തലക്കും തോളെല്ലിനും സാരമായ പരിക്കേറ്റ വിദ്യാര്‍ത്ഥി ഒരു മാസക്കാലമായി രോഗം സുഖപ്പെടാതെ വീട്ടില്‍ വിശ്രമത്തിലാണ്. എന്‍റെ മകനേയും സാക്ഷികളേയും പഠിക്കാനനുവദിക്കില്ല എന്ന തരത്തില്‍ ഭീഷണിയുണ്ടെന്നും സാമ്പത്തികമായും രാഷ്ട്രീയ പിടിപാടും ഉപയോഗിച്ച് പ്രതികളുടെ രക്ഷിതാക്കള്‍ പോലീസിനെ സ്വാധീനിച്ച് റാഗിംങ് കേസ്സ് അട്ടിമറിക്കാന്‍ ശ്രമിച്ച സ്ഥിതിക്ക് എന്‍റെ മകന്‍റെ ഭാവിയില്‍ ഭയാശങ്കനായ ഞാന്‍ ഈ കേസില്‍ നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്നും അദ്ധേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവായ അഷ്റഫ് .പി.പി, ഇക്ബാല്‍, മുഹമ്മദ് അലി എന്നിവര്‍ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884