1470-490

കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പാഠപുസ്തകമില്ല

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ക്ലാസുകൾ തുടങ്ങിയിട്ടും  പാഠ പുസ്തകങ്ങൾ ലഭിച്ചില്ലെന്ന് ആക്ഷേപം. കാലിക്കറ്റിലെ ഇംഗ്ലീഷ് കോമൺ കോഴ്സിന്റെ ഡിഗ്രി  രണ്ടാം സെമസ്റ്ററിന്റെ സൈറ്റ് ഗൈസ്റ്റ് ഉൾപ്പെടെ രണ്ട് പുസ്തകങ്ങളാണ് ലഭിക്കാനുള്ളതെന്ന് വിദ്യാർത്ഥികൾ ആക്ഷേപിക്കുന്നത്. കാലിക്കറ്റ് വാഴ്സിറ്റിക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിൽ ഡിഗ്രി ക്ലാസുകൾ തുടങ്ങിയിട്ട് രണ്ടര മാസം പിന്നിട്ടിട്ടും ഇതുവരെയും  ഇംഗ്ലീഷ് കോമൺ കോഴ്സിന്റെ പുസ്തകങ്ങൾ വാഴ്സിറ്റി പ്രസ്സിൽ നിന്ന് അച്ചടി പൂർത്തികരിച്ച് പുറത്തിക്കിയിട്ടില്ലത്രെ . ഡിഗ്രി രണ്ടാം സെമസ്റ്ററിന്റെ സൈറ്റ് ഗൈസ്റ്റ് ഉൾപ്പെടെ രണ്ട് പുസ്തകങ്ങളും നാലാം സെമസ്റ്ററുകാരുടെ സ്പെക്ട്രം എന്നീ പുസ്തകവുമാണ്    വിദ്യാർഥികൾക്ക് ഇതുവരെ ലഭ്യമല്ലാത്തത്.കഴിഞ്ഞ നവംബറിൽ ക്ലാസുകൾ തുടങ്ങിയിട്ടുണ്ട്. രണ്ടാം സെമസ്റ്ററുകാരുടെ രണ്ട് പുസ്തകങ്ങളും രണ്ട് ലക്ഷം കോപ്പിയും  നാലാം സെമസ്റ്ററുകാർക്ക് അരലക്ഷത്തിലധികം കോപ്പികളുമാണ് വേണ്ടതെന്ന് വിദ്യാർത്ഥികൾ  വ്യക്തമാക്കുന്നത് . അതെ സമയം വാഴ്സിറ്റി പ്രസ്സിൽ പുസ്തകങ്ങൾ അച്ചടിച്ചിറക്കുന്നതിന് പുതിയ മെഷീൻ വാങ്ങാൻ 80 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ  ഇതിനുള്ള ടെൻഡർ നടപടികൾക്ക് സർവ്വകലാശാല ശ്രമം ആരംഭിച്ചിട്ടില്ല. . സ്വകാര്യ പ്രസാധകർ അടിച്ച് വിൽക്കുന്നതിനേക്കാൾ പകുതി വിലക്ക് വാഴ്സിറ്റി പ്രസ്സിൽ നിന്ന് അച്ചടിച്ച് നൽകാൻ കഴിയും – ഈ  സൗകര്യമാണ് സർവകലാശാല ഇല്ലാതാക്കുന്നത്. സ്വകാര്യ പുസ്തക കമ്പനികൾ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഓഫറുകളുമായാണ് ഇംഗ്ലീഷ് പഠനബോർഡിലെ അധ്യാപകരെ സമീപിക്കുന്നതെന്ന് ആക്ഷേപമുണ്ട്. എന്നാൽ മുൻ സിൻഡിക്കേറ്റംഗം  ഡോ: ആബിദാ ഫാറൂഖി ബോർഡ് ഓഫ് സ്റ്റഡീസ് ചെയർ പെഴ്സണായിരുന്ന സമയത്തായിരുന്നു വാഴ്സിറ്റി പ്രസ്സിൽ നിന്ന് ഇംഗ്ലിഷ് പുസ്തകങ്ങൾ അച്ചടിച്ച്  വിദ്യാർഥികൾക്ക് ലാഭകരമായ രീതിയിൽ  വിതരണം ചെയ്തിരുന്നത്.   ഇപ്പോഴത്തെ  മെഷീൻ ഉപയോഗിച്ച്   മണിക്കൂറിൽ വേഗത കുറഞ്ഞ വിധത്തിലാണ് അച്ചടി നടക്കുന്നതെന്ന് ആരോപണ മുളളത്. ഇംഗ്ലീഷ് പഠനബോർഡംഗങ്ങളായാൽ ലക്ഷങ്ങളുടെ ഓഫറുകൾ സ്വകാര്യ പുസ്തക കമ്പനികളിൽ നിന്ന് കിട്ടുന്നതിനാൽ പഠനബോർഡംഗങ്ങളാകാൻ അധ്യാപകർക്ക് അമിത താൽപര്യമാണെന്ന് സൂചനയുണ്ട് . പുസ്തകൾ സ്വകാര്യ പ്രസ്സിൽ അച്ചടി ച്ച് വിതരണം ചെയ്യുന്നതിനെ തുടർന്ന് സർവ്വകലാശാല പ്രസ്സ് നോക്കുകുത്തിയായി  മാറുന്ന സാഹചര്യം സമീപ ഭാവിയിൽ ഉണ്ടാകുമെന്ന ആശങ്കയിലാണ് ക്യാമ്പസ് സമൂഹമെന്ന് ആക്ഷേപം നിലനിൽക്കുന്നു .

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884