1470-490

സമഗ്രമായ വികസന കാഴ്ചപ്പാട് ഉണ്ടായില്ല – ജാനിഷ് ബാബു (സിപിഐ ലോക്കൽ സെക്രട്ടറി ഇരിമ്പിളിയം)

ഇരിമ്പിളിയം:പഞ്ചായത്ത് സാംസ്കാരിക കേന്ദ്രം, വയോജന സംരക്ഷണ കേന്ദ്രം, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ, പി എസ് സി, സിവിൽ സർവ്വീസ് പരിശീലനങ്ങൾ ,വിവാഹ ധൂർത്തിനെതിരായ ക്യാമ്പയിൻ, ഗ്രാമങ്ങളിൽ പോലും വേരാഴ്ത്തുന്ന ലഹരി മാഫിയക്കെതിരായ ബോധവൽക്കരണങ്ങൾ ,കുടിവെള്ള – കാർഷിക-മാലിന്യ നിർമാർജന മേഖലകളിലെ നവീന ആശയങ്ങൾ തുടങ്ങി സർക്കാർ – സന്നദ്ധ – സാമൂഹ്യ ഏജൻസികളുടെ സഹായത്തോടെ സാധ്യമാക്കാൻ കഴിയുമായിരുന്ന ആശയങ്ങൾ ആവിഷ്കരിക്കുന്നതിലും പ്രായോഗിക വൽക്കരിക്കുന്നതിലും പഞ്ചായത്ത് ഭരണസമിതി സമ്പൂർണ്ണ പരാജയമായിരുന്നു. വീടുകളിൽ നിന്ന് മാലിന്യം വീട്ടുകാർ ശേഖരിച്ച് പഞ്ചായത്തിന്റെ നേത്യത്വത്തിൽ ക്രോഡീകരിച്ച് മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള പദ്ധതി സ്വാഗതാർഹമായിരുന്നു. എന്നാൽ ആസൂത്രണത്തിലെ പാളിച്ച കൊണ്ട് വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യം ഏറ്റെടുക്കാൻ ആളില്ലാതെ പാതയോരത്ത് ഉപേക്ഷിക്കുന്ന രീതിയിലേക്ക് ഈ പദ്ധതി വഴി തെറ്റികഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ പുതിയ ജലസേചന പദ്ധതികൾ ആരംഭിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല നിലവിലുള്ള 16 പദ്ധതികളിൽ പലതും നിശ്ചലമായിഏറെ കാർഷിക പൈതൃകമുള്ള പഞ്ചായത്തിലെ ഈ മേഖലയോട് ഭരണസമിതി മാപ്പർഹിക്കാത്ത അവഗണനയാണ് പ്രകടിപ്പിച്ചത്. നിരവധി കർഷകർ ആശ്രയിക്കുന്ന മണ്ണാർതോട് വലിയതോട് സംരക്ഷിക്കുന്നതിന് നടപടികൾ ഉണ്ടായില്ല . ഇരിമ്പിളിയം മൈനർ ഇറിഗേഷനെ ആശ്രയിക്കുന്ന നൂറ് കണക്കിന് കൃഷിക്കാരുടെ നിവേദനങ്ങൾക്ക് പരിഹാരം കണ്ടില്ല. ഉപയോഗശൂന്യമായി കിടക്കുന്ന കൃഷിഭൂമി ഫലപ്രദമായി ഉപയോഗിക്കുന്നതിന് നടപടികൾ ഉണ്ടായില്ല. പത്ത് വർഷം മുമ്പ് നിലവിലുണ്ടായിരുന്ന പഞ്ചായത്ത് വായനശാല ഇപ്പോൾ ഓർമകളിൽ മാത്രമായി. പഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കുന്നതിനോ യുവാക്കളുടെ കായിക താത്പര്യങ്ങൾ പരിപോഷിക്കുന്നതിനോ നീക്കങ്ങളുണ്ടായില്ല. കോട്ടപ്പുറംതോടിന് സമീപത്തെ മാലിന്യ നിർമാർജന പദ്ധതിക്ക് തുടർച്ചയുണ്ടായില്ല. വലിയകുന്നിൽ ബസ് കാത്തിരിപ്പ് കേന്ദ്രം, കംഫർട്ട് സ്റ്റേഷൻ, തുടങ്ങിയവ സാധ്യമാക്കുന്നതിനുള്ള നടപടികൾ ഉണ്ടായില്ല.

Comments are closed.

x

COVID-19

India
Confirmed: 40,085,116Deaths: 491,127