1470-490

ക്ഷേത്ര വികസനത്തിനായി ഏറ്റവും അധികം തുക ചിലവഴിച്ചിട്ടുള്ളത് പിണറായി സർക്കാരെന്ന് ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ. ഗുരുവായൂരിനെ മികച്ച സൗകര്യങ്ങളുള്ള ക്ഷേത്ര നഗരിയാക്കി മാറ്റുമെന്നും ദേവസ്വം മന്ത്രി

ഗുരുവായൂർ: സംസ്ഥാനത്ത് ക്ഷേത്ര വികസനത്തിനായി ഏറ്റവും അധികം തുക ചിലവഴിച്ചിട്ടുള്ളത് പിണറായി സർക്കാരെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ. ഗുരുവായൂരിനെ മികച്ച സൗകര്യങ്ങളുള്ള ക്ഷേത്ര നഗരിയാക്കി മാറ്റുമെന്നും മന്ത്രി. സംസ്ഥാനത്തെ ഇതര ക്ഷേത്രങ്ങൾക്കും അനാഥാലയങ്ങൾക്കും വേദ പാഠശാലകൾക്കുമുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള ഗുരുവായൂർ ദേവസ്വം ഭരണ സമിതി നിരവധി വികസന പ്രവർത്തനങ്ങളാണ് തുടങ്ങിവച്ചിട്ടുള്ളത്. പുതിയതായി വരുന്ന ഭരണസമിതി ഇവ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ദേവസ്വം മതഗ്രന്ഥശാലയുടെ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. കെ.വി. അബ്ദുൾ ഖാദർ എംഎൽഎ, നഗരസഭ ചെയർപേഴ്‌സൺ വി.എസ്. രേവതി എന്നിവർ മുഖ്യാതിഥികളായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, പി. ഗോപിനാഥൻ, കെ.കെ. രാമചന്ദ്രൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, എം. വിജയൻ, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ സംസാരിച്ചു. കേരളത്തിലെ 737 ക്ഷേത്രങ്ങൾക്കും 35 അനാഥാലയങ്ങൾക്കും 15 വേദപാഠശാലകൾക്കുമായി നാലുകാടിയിലേറെ രൂപയാണ് ഗുരുവായൂർ ദേവസ്വം ധനസഹായമായി വിതരണം ചെയ്തത്.

Comments are closed.

x

COVID-19

India
Confirmed: 31,371,901Deaths: 420,551