1470-490

മെഡല്‍ നേടിയ പോലീസ് തീവ്രവാദിയ്‌ക്കൊപ്പം അറസ്റ്റില്‍

ശ്രീനഗര്‍; ധീരതയ്ക്ക് രാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് മെഡല്‍ വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഹിസ്ബുല്‍ തീവ്രവാദിയ്‌ക്കൊപ്പം അറസ്റ്റില്‍. ഹിസ്ബുള്‍ തീവ്രവാദിയോടൊപ്പം ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്.
ശ്രീനഗര്‍ജമ്മു ഹൈവേയില്‍ ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേയാണ് സംഘത്തെ പിടികൂടുന്നത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി നവീദ് ബാബുവിനൊപ്പമാണ് ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡെപ്യൂട്ടി സൂപ്രണ്ട് ദവീന്ദര്‍ സിംഗ് പിടിയിലാകുന്നത്.

കഴിഞ്ഞ ഒക്ടോബര്‍നവംബര്‍ മാസങ്ങളിലായി ട്രക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ പതിനൊന്ന് പേരെ കൊന്ന കുറ്റത്തിന് പൊലീസ് തേടുന്ന വ്യക്തിയാണ് നവീദ്. നവീദ് ബാബുവിനെ പിടികൂടാന്‍ അയാളുടെ ലൊക്കേഷന്‍ പിന്തുടരുകയായിരുന്നു പൊലീസ്. ഇതിനിടെയാണ് മുന്‍ എസ്പിഒ ആയിരുന്ന ഹിസ്ബുള്‍ തീവ്രവാദിക്കൊപ്പം ദവീന്ദറിനെ പൊലീസ് കണ്ടെത്തുന്നത്.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124