1470-490

പഴയന്നൂർ കുടുംബശ്രീ-തൊഴിലുറപ്പ് തൊഴിലാളി സംഗമം 16 ന്

പഴയന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ-തൊഴിലുറപ്പ് തൊഴിലാളി സംഗമം ജനുവരി 16 കാലത്ത് 10.30ന് ജ്യോതിർമയി ഓഡിറ്റോറിയത്തിൽ വെച്ച് രമ്യഹരിദാസ് എം പി ഉദ്ഘാടനം ചെയ്യും. തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ.മുരളീധരൻ അധ്യക്ഷത വഹിക്കും. 100 ദിവസം തൊഴിലുറപ്പ് തൊഴിലെടുത്തിട്ടും വേതനം നൽകാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയും, പഞ്ചായത്തിലെ സി ഡി എസ് ഭരണസമിതിയെ രാഷ്ടീയവത്കരിച്ച് കൊണ്ട് കുടുംബശ്രീ അംഗങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നതിനെതിരെയും പ്രതിഷേധിച്ചാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ എൻ ടി യു സി) മണ്ഡലം പ്രസിഡന്റ് ഒ.കെ.ഷീന, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹയറുന്നീസ എന്നിവർ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790