1470-490

ഇരിമ്പിളിയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വനിത വിശ്രമമുറി ഉദ്ഘാടനവും, കേരളോത്സവ ജേതാക്കൾക്ക് ട്രോഫി വിതരണവും.

ഇരിമ്പിളിയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ” വനിതാ വിശ്രമമുറിയുടെ ഉദ്ഘാടനം പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.നിർവ്വഹിക്കുന്നു.

ഇരിമ്പിളിയം: ഗ്രാമ പഞ്ചായത്തിന്റെയും, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെയും, സംയുക്താഭിമുഖ്യത്തിൽ 2018-2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിമ്പിളിയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ” വനിതാ വിശ്രമമുറിയുടെ ഉദ്ഘാടനം പ്രഫ: ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.നിർവ്വഹിച്ചു.500000 ലക്ഷം ബ്ലോക്ക് പഞ്ചായത്തും,550000 രൂപ ഗ്രാമ പഞ്ചായത്തും ഇതിനായി ചിലവിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വരുന്ന വനിതകൾക്കും കുട്ടികൾക്കും വിശ്രമിക്കുന്നതിനും, ഫീഡിംഗിനും ഈ കേന്ദ്രത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.തുടർന്ന് കേരളോത്സവത്തിൽ  ഇരിമ്പിളിയം പഞ്ചായത്തിൽ നിന്ന് മികവു തെളിയിച്ച ക്ലബ്ബുകൾക്കും, വ്യക്തിഗത ജേതാക്കൾക്കും എം.എൽ.എ. ട്രോഫി കളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മത് കുട്ടി അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ കെ.ടി.ഉമ്മുകുൽസു, പദ്ധതി വിശദീകരണം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.റജുല നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി.ഷംല, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫസീല കുന്നത്ത്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.ടി.അമീർ ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എൻ.ഉമ്മുകുൽസു, പഞ്ചായത്ത് അംഗം പള്ളത്ത് വേലായുധൻ, മെഡിക്കൽ ഓഫീസർ ഡോ: പി.അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884