1470-490

മനുഷ്യ മഹാശ്രംഖലക്ക് സംഘാടക സമിതി രൂപീകരിച്ചു

ചേലക്കര:ജനുവരി 26 ന് നടത്തുന്ന മനുഷ്യ മഹാശ്രംഖല ക്ക് സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ(എം) തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ്. ചേലക്കര മണ്ഡലം കൺവീനർ പി.എ. ബാബു സ്വാഗതം പറഞ്ഞു. സി.പി.ഐ ചേലക്കര മണ്ഡലം സെക്രട്ടറി അരുൺ കാളിയത്ത് അദ്ധ്യക്ഷത വഹിച്ചു. ചേലക്കര എം.എൽ.എ യു.ആർ. പ്രദീപ്‌, സി.പി.ഐ(എം) ചേലക്കര ഏരിയ സെക്രട്ടറി കെ.കെ. മുരളീധരൻ, എൻ.സി.പി മണ്ഡലം പ്രസിഡന്റ് കെ.വി. ഇബ്രാഹിം, കേരള കോൺഗ്രസ്‌ എസ്, മണ്ഡലം പ്രസിഡന്റ് കെ.വി. സോളമൻ, ജനാധിപത്യ കേരള കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ, എൽ.ജെ.ഡി മണ്ഡലം പ്രസിഡന്റ് കെ. കൃഷ്ണൻ കുട്ടി, സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി. രാധാകൃഷ്ണൻ, കെ.വി. നഫീസ, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം അബൂബക്കർ, ദീപ എസ്. നായർ, പഴയന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ശോഭന രാജൻ, തിരുവില്ലാമല പഞ്ചായത്ത്‌ പ്രസിഡന്റ് എം.ആർ. മണി, മുള്ളൂർക്കര പഞ്ചായത്ത്‌ പ്രസിഡന്റ് എം.എച്ച്. അബ്‌ദുൾ സലാം, തുടങ്ങിയവർ സംസാരിച്ചു. കെ. നന്ദകുമാർ നന്ദി പറഞ്ഞു.സംഘാടക സമിതി:ചെയർമാൻ യു.ആർ. പ്രദീപ്‌ എം.എൽ.എ,കൺവീനർ പി.എ. ബാബു ,ട്രഷറർ -അരുൺ കാളിയത്ത്.

Comments are closed.