1470-490

വ്യാപാരി സൗഹ്യദ പഞ്ചായത്ത്-പത്മനാഭന്‍. എന്‍.കെ(പ്രസിഡണ്ട്,വ്യാപാരി വ്യവസായി ഏകോപന സമിതി, വലിയകുന്ന്)

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കാലങ്ങളായി വ്യാപാരികളോട് തീര്‍ത്തും സൗഹൃദ പരമായ നിലപാടാണ് സ്വീകരിച്ചു പോരുന്നത്. പഞ്ചായത്തും വ്യാപാരികളും തമ്മില്‍ യോജിച്ച പ്രവര്‍ത്തനം തന്നെയാണ് നടത്തിവരുന്നത്. വികസിച്ചു വരുന്ന വലിയകുന്നില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഉയര്‍ന്നു വരുന്നതിലും, കെട്ടിട സമുച്ചയങ്ങള്‍ ഉയര്‍ന്നു വരുന്നതിലും പഞ്ചായത്തിന്‍റെ സഹകരണം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വ്യാപാരികളോട് ചര്‍ച്ച ചെയ്ത് വ്യാപാരികള്‍ക്ക് ഗുണകരമാകുന്ന രീതിയിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.
സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു
ടൗണില്‍ എല്ലാവര്‍ക്കും ഉപകാരപ്രദമായ രീതിയില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ പഞ്ചായത്ത് ഭരണസമിതി സ്ഥാപിച്ചു. അത് വ്യാപാരികള്‍ക്കും ഏറെ പ്രയോജനം ചെയ്തു,.
ലൈസന്‍സ് ക്യാമ്പ്
വ്യാപാരികള്‍ക്ക് ലൈസന്‍സ് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും, പുതുക്കുന്നതിനും പഞ്ചായത്ത് ലൈസന്‍സ് ക്യാമ്പ് നടത്തിയത് വ്യാപാരികള്‍ക്ക് ഏറെ ഉപകാരപ്രദമായി.
വേയ്സ്റ്റ് ശേഖരണം
പഞ്ചായത്ത് കുടുംബശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടകളില്‍ നിന്നും മറ്റും വേയ്സ്റ്റ് ശേഖരിക്കുന്ന പദ്ധതി പ്രശംസനീയമാണ്. ആഴ്ചയിലൊരിക്കല്‍ കടകളില്‍ നിന്നും മറ്റും പ്ലാസ്റ്റിക് അടക്കമുള്ള വേയ്സ്റ്റുകള്‍ ശേഖരികുന്ന രീതിയാണ് നടന്നു വരുന്നത്. ഇത് വ്യാപാരികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്.
ഈ പദ്ധതി കൂടുതല്‍ പ്രാവര്‍ത്തികമാക്കാന്‍ വ്യാപാരി എന്ന നിലക്ക് ഒരു നിര്‍ദ്ദേശം വെക്കുകയാണ്. ഓരോ കടകള്‍ക്കുമുന്നിലും പഞ്ചായത്ത് ഒരു വേയ്സ്റ്റ് ബോക്സ് സ്ഥാപിക്കുകയാണെങ്കില്‍ അവശേഖരിക്കാന്‍ എളുപ്പമാകും എന്ന് മാത്രമല്ല കടകള്‍ക്ക് മുന്നിലും ടൗണിലും അനാവശ്യ വേയ്സ്റ്റുകള്‍ പരന്ന് കിടക്കുന്നത് ഒഴിവാക്കനും സാധിക്കും.
പഞ്ചായത്ത് ഭരണ സമിതിയില്‍പ്പെട്ട ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാവരോടും സൗഹ്യദപരമായ നിലപാടാണ് വ്യാപാരികള്‍ക്കുള്ളത് തിരിച്ചും അങ്ങിനെത്തന്നെയാണ്. അതിനാല്‍ തന്നെ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഏത് പ്രവര്‍ത്തനങ്ങളിലും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും വ്യാപാരികള്‍ പഞ്ചായത്ത് ഭരണ സമിതിക്കൊപ്പം പങ്കാളികളാകാന്‍ ശ്രമിക്കാറുണ്ട്.

Comments are closed.