1470-490

കൊളത്തൂരില്‍ യുവഡോക്ടറെയും സഹപാഠിയെയും തടഞ്ഞു നിര്‍ത്തി കവര്‍ച്ച ചെയ്ത സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍

കൊളത്തൂര്‍: പാലച്ചോടില്‍ റോഡരികില്‍ കാര്‍ നിര്‍ത്തി സംസാരിക്കുകയായിരു യുവ ഡോക്ടറെയും സഹപാഠിയെയും തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്ത അഞ്ച് പേരടങ്ങുന്ന സംഘത്തെ കൊളത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തു. രണ്ട് ബൈക്കുകളിലായി വന്നു കാറിന്‍റെ താക്കോല്‍ ബലമായി പിടിച്ചു വാങ്ങുകയും ഫോട്ടോ എടുക്കുകയും സ്ഥലത്തു നിന്ന് പോകണമെങ്ങില്‍ പണം ആവശ്യപ്പെട്ട് ഭീഷണിപെടുത്തി എ.ടി.എം കാര്‍ഡ് കൈക്കലാക്കി പണം അപഹരിക്കുകയും രാത്രി 2.30 വരെ തടഞ്ഞു നിര്‍ത്തുകയും ചെയ്ത സംഭവത്തില്‍ യുവാവ് കൊളത്തൂര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെരിന്തല്‍മണ്ണ എ.എസ്.പി രീഷ്മ രമേഷിന്‍റെ നേതൃത്വത്തില്‍ സി.ഐ കെ.എം ബിജു, കൊളത്തൂര്‍ എസ്.ഐ ഷാരോ എിവരടങ്ങു സംഘം നടത്തിയ അന്വേഷണത്തിലാണ് മുഴുവന്‍ പ്രതികളെയും കസ്റ്റഡിയിലെടുത്തത്. കൊളത്തൂര്‍ എരുമത്തടം സ്വദേശികളായ പള്ളിത്തൊടി നബീല്‍ (24), നരിപ്പനവീല്‍ ജുബൈസ്(23) കരുവക്കോട്ടില്‍ മുഹമ്മദ് മുഹ്സിന്‍ (21), വിളഞ്ഞിപ്പുലാല്‍ അബ്ദുല്‍ ഗഫൂര്‍ (34) ഇഗിരിക്കുത്ത് സതീഷ് കുമാര്‍ (22) കുട്ടന്‍ (25) എവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. സ്ഥലത്തെ സി.സി ടിവി ദൃശ്യങ്ങളുടെയും പരാതിക്കാരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യാനായത്. പ്രതികളെ പെരിന്തല്‍മണ്ണ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കുമെന്നും കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും എ.എസ്.പി അറിയിച്ചു. പെരിന്തല്‍മണ്ണ എ.എസ്.പി രീഷ്മ രമേഷിന്‍റെ നേതൃത്വത്തില്‍ സി.ഐ കെ.എം ബിജു ,കൊളത്തൂര്‍ എസ്.ഐ ഷാരോ, പ്രത്യേക അന്വഷണ സംഘത്തിലെ സി.പി മുരളീധരന്‍, ടി.ശ്രീകുമാര്‍, എന്‍.ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍, മിഥുന്‍, ദിനേഷ്, ഷറഫുദ്ദീന്‍ എിവരങ്ങുന്ന സംഘമാണ് തുടരന്വേഷണം നടത്തുത്.

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385