1470-490

മന്ത്രി ഇടപെട്ടു: വയോധികന് ആശ്വാസം

തൃശൂർ : വിദ്യാഭ്യാസമന്ത്രി ശ്രീ.സി.രവീന്ദ്രനാഥ് ഫോൺ വിളിച്ച് നെന്മണിക്കര പഞ്ചായത്തിൽ പാലിയേക്കര ദേശത്ത് നന്തിക്കര ഉണ്ണി എന്ന വയോധികൻ സംരക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയെക്കുറിച്ചും ടിയാന്റെ സംരക്ഷണമുറപ്പാക്കുവാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. വിഷയം ഇരിങ്ങാലക്കുട റവന്യു ഡിവിഷണൽ ഓഫീസറും മെയിന്റനൻസ് ട്രൈബ്യുണലുമായ ശ്രീ.ലതിക.സി, തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ.പ്രദീപൻ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ വയോധികന്റെ സംരക്ഷണത്തിനായി അടിയന്തിര നടപടികൾ സ്വീകരിക്കുകയായിരുന്നു. മന്ത്രിയുടെ നിർദ്ദേശപ്രകാരം വിഷയത്തിൽ അടിയന്തിരമായി അന്വേഷണം നടത്താൻ ഇരിങ്ങാലക്കുട റവന്യു ഡിവിഷണൽ ഓഫീസർ ശ്രീ.ലതിക.സി മെയിന്റനൻസ് ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റന്റ് ആയ ശ്രീ. മാർഷൽ.സി.രാധാകൃഷ്ണന് നിർദ്ദേശം നൽകി . ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റന്റ് , ഐ.സി.ഡി.എസ് സൂപ്പർവൈസർ എന്നിവരുടെ അടിയന്തിര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥനത്തിൽ ഇരിങ്ങാലക്കുട ആർ.ഡി.ഓ യുടെയും, ജില്ലാ സാമൂഹ്യനീതി ഓഫിസറുടെയും നിർദ്ദേശപ്രകാരം ഉണ്ണിയെ ചായ്പൻകുഴി ഡിപോൾ സ്‌മൈൽ വില്ലേജ് എന്ന വൃദ്ധസദനത്തിൽ എത്തിച്ച് സംരക്ഷണം ഒരുക്കുകയായിരുന്നു. ഉണ്ണി വിഭാര്യനും മക്കളോ മറ്റോ സംരക്ഷിക്കാനില്ലാത്ത 70 വയസ്സുള്ള വയോധികനാണ് . ടിയാൻ മുന്നേ കൊട്ടനെയ്ത്ത് തൊഴിലാളിയും സഞ്ചരിച്ച് നടന്നിരുന്ന വ്യക്തിയുമായിരുന്നു. നാളിതുവരെ നെന്മേനിക്കര പഞ്ചായത്ത് ഓഫീസിനു സമീപവും, പാർട്ടി ഓഫീസിനു സമീപവും കഴിഞ്ഞു വരികയായിരുന്നു.ആകെ ലഭിക്കുന്ന വാർദ്ധക്യ പെൻഷനും മറ്റു സുമനസുകളുടെ സഹായത്താലാണ് ഭക്ഷണവും ആവശ്യങ്ങളും നിറവേറ്റി ജീവിച്ചു പോന്നിരുന്നത്. ആഴ്ചകൾക്ക്‌ മുൻപേ ടിയാൻ വീഴുകയും ചികിത്സക്കായി ഗവ:മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നതായും സമീപവാസികൾ പറയുന്നു. ഉണ്ണി വിവാഹിതനായിരുന്നു എങ്കിലും ഭാര്യയെ ഉപേക്ഷിച്ചിട്ടുള്ളതും മക്കൾ ആരും തന്നെ ഇല്ലത്ത വ്യക്തിയാണെന്നു സമീപവാസികളും നാട്ടുകാരും പറയുന്നു. വിഷയം ശ്രദ്ധയിൽപെട്ടതോടെ വിദ്യാഭ്യാസമന്ത്രി ശ്രീ.സി.രവീന്ദ്രനാഥ് ഇടപെടുകയായിരുന്നു വാർദ്ധക്യസഹജമായ അവശതകളും, ഓർമ്മക്കുറവും, പരിചരിക്കാൻ ബന്ധുക്കൾക്കോ മറ്റും സാധിക്കാത്ത സാഹചര്യത്തിൽ വയോജനക്ഷേമം, സംരക്ഷണം എന്നിവ മുൻനിർത്തി മന്ത്രിയുടെ നിർദ്ദേശപ്രകാശം ഇരിങ്ങാലക്കുട ആർ.ഡി.ഓ ലതിക.സി, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ.പ്രദീപൻ എന്നിവർ വയോധികനെ ചായ്പൻകുഴി ഡിപോൾ സ്‌മൈൽ വില്ലേജ് എന്ന വൃദ്ധസദനത്തിലേയ്ക്ക് പുനരധിവസിപ്പിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ജിനു, വാർഡ് മെമ്പർ സുദേഷ്‌കുമാരി, അംഗനവാടി ടീച്ചർ പ്രിയകുമാരി, ഓർഫനേജ് കൗൺസിലർ മാർഗ്രറ്റ് എന്നിവരുടെ നേതൃത്വത്തിൽ വയോധികനെ സംരക്ഷണ

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385