1470-490

കോട്ടക്കൽ വാഹനാപകടം രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കാർ മുൻപിലുണ്ടായിരുന്ന ദീർഘദൂര ബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന വിനോദയാത്രസംഘം സഞ്ചരിച്ച ബസിൽ ഇടിക്കുകയായിരുന്നു.

കോട്ടയ്ക്കൽ: കോഴിച്ചെനയിൽ ബസുകൾക്കിടയിൽ കാർ അകപ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കാർ യാത്രികരായ ഗുരുവായൂർ ഇരിങ്ങപുറം സ്വദേശികളായ പുത്തുവീട്ടിൽ മുഹമ്മദ് ഇർഷാദ് (19), പുഴങ്ങര ഇല്ലത്ത് അബ്ദുൽ ഹക്കീം (20) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.

തൃശൂരിൽ നിന്ന് മെട്രൊ വാർത്ത പത്രവുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ഇവർ. കാർ മുൻപിലുണ്ടായിരുന്ന ദീർഘദൂര ബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന വിനോദയാത്രസംഘം സഞ്ചരിച്ച ബസിൽ ഇടിക്കുകയായിരുന്നു. രണ്ട് ബസുകളുടെയും ഇടയിൽ കുടുങ്ങിയ കാർ പൂർണമായും തകർന്നു.

കാർ വെട്ടിപൊളിച്ചാണ് ഇരുവരേയും പുറത്തെടുത്തത്. ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്. മൃതദേഹം ചങ്കുവെട്ടിയിലെ അൽമാസ് ആശുപത്രി മോർച്ചറിയിൽ. അപകടത്തിൽ കൽപ്പകഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651