1470-490

വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്താം,

നിലവിലെ മേല്‍വിലാസത്തില്‍ പുതിയ കളര്‍ കാര്‍ഡ് ലഭിക്കുന്നതിനും വോട്ടര്‍ പട്ടിക പരിശോധനയ്ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും താമസം മാറിയവര്‍ക്ക് പുതിയ വിലാസം ചേര്‍ക്കുന്നതിനും www.nvsp.in എന്ന വെബ്സൈറ്റോ Voter Helpline എന്ന മൊബൈല്‍ അപ്ലിക്കേഷനോ ഉപയോഗിക്കാം

തിരുവനന്തപുരം:വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ കൃത്യമാണോയെന്ന് പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ വോട്ടര്‍മാര്‍ക്ക് അവസരം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്ടേഴ്‌സ് വെരിഫിക്കേഷന്‍ പ്രോഗ്രാമിലൂടെ (ഇവിപി)യാണ് ഇത് സാധ്യമാകുക. പഴയ ബ്ലാക്ക് ആന്റ് വൈറ്റ് തിരിച്ചറിയല്‍ കാര്‍ഡ് മാറ്റി പുതിയ കളര്‍ കാര്‍ഡ് ലഭിക്കുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താം. നിലവിലെ മേല്‍വിലാസത്തില്‍ പുതിയ കളര്‍ കാര്‍ഡ് ലഭിക്കുന്നതിനും വോട്ടര്‍ പട്ടിക പരിശോധനയ്ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും താമസം മാറിയവര്‍ക്ക് പുതിയ വിലാസം ചേര്‍ക്കുന്നതിനും www.nvsp.in എന്ന വെബ്സൈറ്റോ Voter Helpline എന്ന മൊബൈല്‍ അപ്ലിക്കേഷനോ ഉപയോഗിക്കാം. കളര്‍ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിന് www.nvsp.in ല്‍ ഫോറം 8 നല്‍കി ആവശ്യമായ തിരുത്തലുകള്‍ വരുത്തി കളര്‍ ഫോട്ടോയും ആവശ്യമായ രേഖകളും ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിച്ചാല്‍ ബൂത്ത് തല ഓഫീസര്‍മാര്‍ വീടുകളില്‍ വന്ന് പരിശോധന പൂര്‍ത്തിയാക്കി പുതിയ തിരിച്ചറിയല്‍ കാര്‍ഡ് വീടുകളില്‍ തന്നെ വിതരണം ചെയ്യും. ഇതിനായി ഇന്റര്‍നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടറോ മൊബൈലോ ഉപയോഗിച്ചും താലൂക്ക്, കലക്ടറേറ്റ് എന്നിവിടങ്ങളിലെ വോട്ടര്‍ സഹായ കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്തിയും വോട്ടര്‍ പട്ടിക പരിശോധന, തിരുത്തലുകള്‍ എന്നിവ നടത്താവുന്നതാണ്. അക്ഷയ കേന്ദ്രങ്ങള്‍, കമ്പ്യൂട്ടര്‍ സെന്ററുകള്‍ എന്നിവയുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്താം. സംശയ നിവാരണത്തിന് ജില്ലാ ട്രോള്‍ഫ്രീ നമ്പറായ 1950 ല്‍ ബന്ധപ്പെടുക.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം
സ്പെഷ്യല്‍ സമ്മറി റിവിഷന്‍ 2020 ന്റെ ഭാഗമായി 2002 ജനുവരി ഒന്നിനോ അതിന് മുമ്പോ ജനിച്ചവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 2019 ഒക്ടോബര്‍ 15 മുതല്‍ 2019 നവംബര്‍ 30 വരെ www.nvsp.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ നല്‍കാം. 2020 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഇതുവഴി സാധിക്കും. മുഴുവന്‍ ആളുകളും അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651