1470-490

മുസ്‌ലിം ലീഗ് ഫണ്ട് ശേഖരണ കാമ്പയിന് തൃശൂര്‍ ജില്ലയില്‍ തുടക്കമായി

മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തന ഫണ്ടിന്റെ തൃശൂര്‍ ജില്ലാതല ഉദ്ഘാടനം ഡ്രീം വേള്‍ഡ് വാട്ടര്‍ തീം പാര്‍ക്ക് എംഡി സൈമണ്‍ കെ ഫ്രാന്‍സിസില്‍ നിന്നും സംഭാവന സ്വീകരിച്ച് സംസ്ഥാന സെക്രട്ടറി അഡ്വ: എന്‍: ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വഹിക്കുന്നു

തൃശൂര്‍: മുസ്‌ലിം ലീഗ്  സംസ്ഥാന പ്രവര്‍ത്തന ഫണ്ട് ശേഖരണ കാമ്പയിന് തൃശൂര്‍ ജില്ലയില്‍ തുടക്കമായി. വിവിധ നിയോജക മണ്ഡലം, പഞ്ചായത്ത്-മുന്‍സിപ്പല്‍, ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫണ്ട് സമാഹരണം ആരംഭിച്ചു.  സംസ്ഥാന പ്രവര്‍ത്തന ഫണ്ടിന്റെ ജില്ലാതല ഉദ്ഘാടനം ഡ്രീം വേള്‍ഡ് വാട്ടര്‍ തീം പാര്‍ക്ക് എംഡി സൈമണ്‍ കെ ഫ്രാന്‍സിസില്‍ നിന്നും സംഭാവന സ്വീകരിച്ച് സംസ്ഥാന സെക്രട്ടറി അഡ്വ: എന്‍: ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
 സംസ്ഥാന സെക്രട്ടറി സി. എച്ച് റഷീദ്, ജില്ലാ പ്രസിഡണ്ട് സി. എ മുഹമ്മദ് റഷീദ്, ജനറല്‍ സെക്രട്ടറി പി. എം അമീര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഇ. പി കമറുദ്ദീന്‍,  ഭാരവാഹികളായ എം . എ റഷീദ്, പി. കെ ഷാഹുല്‍ ഹമീദ്, ഗഫൂര്‍ കടങ്ങോട്, ഐ ഐ അബ്ദുല്‍ മജീദ്, എം. എ അസീസ്, സി. എ ജാഫര്‍ സാദിഖ്, വി. എം മുഹമ്മദ് ഗസ്സാലി,  എസ് കെ ഹാഷിം തങ്ങള്‍, ആര്‍. പി ബഷീര്‍, പി. എ ഷാഹുല്‍ ഹമീദ്, പി. കെ മുഹമ്മദ്, സി എ അബ്ദുട്ടി ഹാജി, വി. കെ മുഹമ്മദ്, എം വി സുലൈമാന്‍ എന്നിവര്‍ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573