1470-490

പതിനാലുകാരന് കഞ്ചാവ് നൽകി പീഡനം; 3 പേർ പിടിയിൽ,

പൈങ്കണ്ണൂർ ചെമ്പ്ര വീട്ടിൽ രാഹുൽ എന്ന അപ്പു (19), എടയൂർ മണ്ണത്ത് പറമ്പ് ചോലക്കൽ സുജിത് (24) എന്നിവരെയും ഒരു കൗമാരക്കാരനെയുമാണ് വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ടി. മനോഹരൻ അറസ്റ്റ് ചെയ്തത്.

വളാഞ്ചേരി: പതിനാലുകാരനെ കഞ്ചാവു നൽകി മയക്കി പ്രകൃതി വിരുദ്ധ പീഠനത്തിനിരയാക്കിയ കേസിൽ കൗമാരക്കാരനടക്കം മൂന്ന് പേർ വളാഞ്ചേരി പോലീസിന്റെ പിടിയിലായി. പൈങ്കണ്ണൂർ ചെമ്പ്ര വീട്ടിൽ രാഹുൽ എന്ന അപ്പു (19), എടയൂർ മണ്ണത്ത് പറമ്പ് ചോലക്കൽ സുജിത് (24) എന്നിവരെയും ഒരു കൗമാരക്കാരനെയുമാണ് വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ടി. മനോഹരൻ അറസ്റ്റ് ചെയ്തത്. പടിഞ്ഞാറെക്കര, കാർത്തല ചുങ്കം ഭാഗങ്ങളിലായി നിരവധി തവണ പ്രതികൾ ഇരയെ കഞ്ചാവ് നൽകി പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം നടത്തിയതായി പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പ്രതിയെ ഒബ്സർവേഷൻ ഹോമിൽ പാർപ്പിക്കുന്നതിന് അപേക്ഷ സഹിതം ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. മറ്റു രണ്ട് പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി.എസ് സി പി ഒ മാരായ ജി.അനിൽകുമാർ, എം.ജെ റീഷ്, സി പി ഒ മാരായ പി.വി.സുനിൽ ദേവ്, ടി.പി. സിന്ധു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 രാഹുൽ

സുജിത്

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761