1470-490

പണിമുടക്ക് ‘ തുടങ്ങി , പൊതുവെ സമാധാനപരം

തൃശൂർ:കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. സംസ്ഥാനത്ത് 19 തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. കടകമ്പോളങ്ങളേയും വാഹന ഗതാഗതത്തേയും പണിമുടക്ക് ബാധിക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. രാജ്യത്തെ തൊഴിൽ നിയമങ്ങൾ റദ്ദ് ചെയ്ത് പുതിയ കോഡുകൾ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെയാണ് പണിമുടക്ക്. ഇത് ട്രേഡ് യൂണിയൻ രൂപീകരണം പോലും അസാധ്യമാക്കുന്നതാണെന്ന് സംയുക്ത സമരസമിതി നേതാക്കൾ പറഞ്ഞു. പൊതുമേഖലാ കമ്പനികൾ വിൽക്കാനും നീക്കം നടക്കുന്നു. ഇതിനെതിരെ പ്രക്ഷോഭത്തിനിറങ്ങുന്നവരെ ഭിന്നിപ്പിക്കാനാണ് സർക്കാർ ശ്രമം. ഈ സാഹചര്യത്തിൽ ദേശീയ പണിമുടക്ക് ചരിത്ര വിജയമാകുമെന്നാണ് സമരസമിതിയുടെ നിലപാട്. കർഷകരും കർഷക തൊഴിലാളികളും ഗ്രാമീണ ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. മാളുകളിൽ ജോലി ചെയ്യുന്നവരും പണിമുടക്കിൽ പങ്കെടുക്കും. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയും വാഹനങ്ങൾ സർവീസ് നിർത്തുകയും ചെയ്യുമ്പോൾ സംസ്ഥാനം നിശ്ചലമാകും. വിമാനത്താവള തൊഴിലാളികളും തുറമുഖ തൊഴിലാളികളും പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളവരും പണിമുടക്കിൽ പങ്കെടുക്കും. അവശ്യ സർവീസുകളേയും ആശുപത്രി, ടൂറിസം മേഖല എന്നിവയേയും പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീർത്ഥാടനത്തിനു പോകുന്ന വാഹനങ്ങളെയും പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269