1470-490

പച്ചക്കറി ഉൽപ്പാദനം വർധിപ്പിക്കാൻ ഹൈബ്രിഡ് വിത്തുകൾ

തൃശൂർ: പച്ചക്കറി ഉൽപ്പാദനം വർധിപ്പിക്കാൻ ഹൈബ്രിഡ് വിത്തുകൾ ഉപയോഗിച്ച് കൃഷി ചെയ്യണമെന്ന് പ്ലാനിങ് ഡയറക്ടർ ഡോ. പ്രദീപ്‌ കുമാർ. വൈഗ 2020ന്റെ ഭാഗമായി നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല വിത്ത് ഉപയോഗിച്ചാൽ 30% വിളവ് വർദ്ധിപ്പിക്കാം. വിത്തുകളിൽ പൈതൃക വിത്തുകളും ആധുനിക സങ്കരയിനവിത്തുകളും ഉണ്ട്. ഇതിൽ തന്നെ ഹൈബ്രിഡ് വിത്തുകൾ ഉയർന്ന വിളവും കുറഞ്ഞ കാലയളവിൽ കായ് ഫലവും തരുന്നു. രോഗ പ്രതിരോധ ശേഷിയും, ഗുണമേന്മയും ഇവക്കുണ്ട്. കുരു ഇല്ലാത്ത തണ്ണിമത്തൻ, ഹൈബ്രിഡ് വെള്ളരി, കക്കിരി, പാർത്താനോ കാർപിക് വെള്ളരി, നീലിമ വഴുതന, നിറമുള്ള ക്യാപ്സിക്ക, ഹൈബ്രിഡ് പാവൽ എന്നിവയെല്ലാം ഈ രീതിയിൽ ഉൽപ്പാദനക്ഷമത ഉള്ള ഇനങ്ങളാണ്.സംരംഭകത്വ സാദ്ധ്യതകൾ വർധിപ്പിക്കാൻ ഗുണനിലവാരമുള്ള വിത്ത് ഉൽപ്പാദനം, ഗ്രാഫ്റ്റ് തൈകളുടെ ഉൽപ്പാദനം, ഭക്ഷ്യ സുരക്ഷ ഉള്ള ഓർഗാനിക് എത്‌നിക് വെജിറ്റബ്ൾസ് എന്നിവയിൽ ഹൈ ടെക് പ്രൊഡക്ഷൻ യൂണിറ്റുകളുമായി കർഷകർ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.പ്രകൃതി വിരുദ്ധ ആഹാര ശീലംജീവിത ശൈലി രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് ആരോഗ്യ സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ എ നളിനാക്ഷൻ പറഞ്ഞു. ഇന്ത്യൻ ഔഷധ വ്യവസ്ഥയിൽ പച്ചക്കറിയുടെ പ്രാധാന്യം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ സൃഷ്ടി സസ്യഭുക്കിന്റെതാണെന്നും ആയുർവേദ ശാസ്ത്രങ്ങളിൽ ചെന്നല്ലരി ചോറ്, ഞവര നെല്ല് ചെറുപയർ, കടല മുതലായ ധാന്യങ്ങളുടെയും പച്ചക്കറികളുടെയും പ്രാധാന്യം വിശദമാക്കുന്നുണ്ട്. മനുഷ്യന് ജീവിക്കാൻ പ്രകൃതി നൽകിയിട്ടുള്ളത് പച്ചക്കറികൾ ആണ്. അത് ഉപയോഗിച്ച് കൃത്യമായ വ്യായാമം കൊണ്ടും രോഗങ്ങളെ തുരത്താം. ഒപ്പം ക്യാൻസറിനെ പ്രതിരോധിക്കാൻ മഞ്ഞൾ, പ്രമേഹ ശമനിയായി കോവക്കാ, വാഴക്കൂമ്പ്, പപ്പായ, വാഴ പിണ്ടി, വേലി ചീര എന്നിവയും നിത്യ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞു. പച്ചക്കറി സ്വയം പര്യാപ്തത എന്ന വിഷയത്തിൽ അഗ്രികൾച്ചർ ഡിപ്പാർട്മെന്റ് അഡിഷണൽ ഡയറക്ടർ ആൻസി ജോൺ ക്ലാസ്സെടുത്തു. മുരിങ്ങ സൂപ്പർ ഭക്ഷണവും ജീവന്റെ മരവും ആണെന്ന് കന്യാകുമാരി സെന്റർ ഓഫ് എക്സ്ലൻസ് ഇൻ മുരിങ്ങ മേധാവി ഡോ പി കമലാസനൻ പിള്ള. ഓരോ അവയവത്തിനും ഓരോ ചെടി ഉണ്ട്. എല്ലാ അവയവങ്ങൾക്കും പറ്റിയതാണ് മുരിങ്ങ.ഇപ്പോൾ ഉണക്കിയ മുരിങ്ങ ഇല പൊടിയും വിപണിയിൽ ലഭ്യമായി തുടങ്ങിയതായും അദേഹം പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884