1470-490

നിശ്ചയദാർഢ്യത്തോടെയുള്ള ജനാധിപത്യ പോരാട്ടത്തിന് ഫാസിസ്റ്റുകളെ തുരത്താൻ കഴിയും – പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ .

മുസ് ലിം യൂത്ത് ലീഗ് ‘ഹിന്ദുസ്ഥാൻ ഹമാരാ ‘ ക്യാമ്പയിന് തുടക്കമായി കാടാമ്പുഴ:നിശ്ചയദാർഢ്യത്തോടെയുള്ള ജനാധിപത്യ പോരാട്ടത്തിന് ഫാസിസ്റ്റുകളെ തുരത്താൻ കഴിയുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.മുസ് ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി’മതേതര ഇന്ത്യയുടെ ശബ്ദമാവുക’ എന്ന പ്രമേയത്തിൽ2020 ജനുവരി 5 മുതൽ 30 വരെനടത്തുന്ന യൂത്ത് ഗാദറിംഗ് ക്യാമ്പയിൻ്റെ പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എൻ.കെ. ഹഫ്സൽ റഹ്മാൻ എന്നിവർ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി അധ്യക്ഷത വഹിച്ചു.ഒ.കെ. സുബൈർ, മൂർക്കത്ത് ഹംസ മാസ്റ്റർ,അബു ഹാജി കാലൊടി, എ.പി. മൊയ്തീൻ കുട്ടി മാസ്റ്റർ,എം. പി. ഇബ്രാഹീം മാസ്റ്റർ, അഡ്വ.പി.പി. ഹമീദ്, ജുനൈദ് പാമ്പലത്ത്, ജംഷാദ് കല്ലൻ, ഫൈസൽ കെ.പി, സിയാദ് എൻ ,അഡ്വ. എ കെ. മുഹമ്മദ് സകരിയ്യ, ശിഹാബ് മങ്ങാടൻ, ഫഹദ് കരേക്കാട് , സിദ്ദീഖ് കെ.പി, ഹമീദ് വി.കെ, പി.വി.നാസിബുദ്ദീൻ, ചോഴിമoത്തിൽ ഹംസ എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651