1470-490

ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ പൂക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി

ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ പൂക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. കോട്ടപ്പടി ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം തമ്പുരാൻപടിയിൽ സമാപിച്ചു. തുടർന്ന് ചേർന്ന പൊതുയോഗം സിഐടിയു ഏരിയാ ജോയിന്റ് സെക്രട്ടറി കെ പി വിനോദ് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് വി കെ വിമൽ അധ്യക്ഷനായി. നേതാക്കളായ കെ കെ ജ്യോതിരാജ്, ടി എസ് ഷെനിൽ, ടി ബി ദയാനന്ദൻ, ലാസർ പേരകം, മനീഷ് ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248