1470-490

കാപ്പിയുടെ മൂല്യവർധനവ്: പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് ആവശ്യം.

വൈഗയിൽ ‘കാപ്പിയുടെ മൂല്യവർധനവ്’ എന്ന വിഷയത്തിലുള്ള സെമിനാർ ആവശ്യപ്പെട്ടു. കേരളത്തിൽ കാപ്പി ഉൽപ്പാദനം ചിലയിടങ്ങളിൽ മാത്രം ഒതുങ്ങി പോകുന്ന പ്രവണതയാണുള്ളത്.

തൃശൂർ:കേരളത്തിൽ കാപ്പി കൃഷി വ്യാപകമാക്കുന്നതോടൊപ്പം കാപ്പിയുടെ മൂല്യ വർധനവിന് പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് വൈഗയിൽ ‘കാപ്പിയുടെ മൂല്യവർധനവ്’ എന്ന വിഷയത്തിലുള്ള സെമിനാർ ആവശ്യപ്പെട്ടു. കേരളത്തിൽ കാപ്പി ഉൽപ്പാദനം ചിലയിടങ്ങളിൽ മാത്രം ഒതുങ്ങി പോകുന്ന പ്രവണതയാണുള്ളത്. മലയോര കൃഷി മാത്രമായി ഇതിനെ നിജപ്പെടുത്താതെ ബ്രസീലിലെ കൃഷിരീതി പോലെ എല്ലായിടത്തും ഇവ കൃഷി ചെയ്യാനുള്ള ആർജവം ഉണ്ടാക്കിയെടുക്കണം. കാപ്പി കൃഷിയിൽ കർഷകർക്കിടയിൽ  തന്നെയുള്ള മത്സരങ്ങൾ ഉണ്ട്. ഇതവസാനിപ്പിക്കുന്നതിന് സർക്കാർ മുൻകൈയെടുക്കണമെന്നും കർഷക പ്രതിനിധികൾ അഭിപ്രായപ്പെട്ടു.കർഷകന് ഉല്പാദിപ്പിക്കുന്ന വിളയിൽ നിന്ന് പ്രഖ്യാപിത വില ലഭിക്കണം. ഭൗമ സൂചിക പദവി ലഭിക്കുന്ന കാപ്പിയ്ക്ക് കോഫി സർട്ടിഫൈഡ് സർട്ടിഫിക്കറ്റ് നൽകണമെന്നും സെമിനാർ വിലയിരുത്തി.കോഫി ബോർഡ് റിസർച്ച് ചെയർ ആന്റ് കൺസൾട്ടന്റ് ഡോ. ബി ജെ അശ്വനി കുമാർ മുഖ്യാവതരണം നടത്തി. കോഫി ഹിന്ദുസ്ഥാൻ യൂണിലിവർ കാറ്റഗറി ഹെഡ് നിഖിൽ ജേക്കബ്, വിവിധ കോഫി സംഘം പ്രതിനിധികളായ ബാബു തോമസ്,  പ്രശാന്ത് രാജേഷ്, ജിനു തോമസ്, രമേശ് രാജ എന്നിവർ സംസാരിച്ചു. കെ എ യു അസോസിയേറ്റ് റിസർച്ച് ഡയറക്ടർ ഡോ. ആശ ശങ്കർ മോഡറേറ്ററായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761