1470-490

തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ “വർണ്ണോത്സവം” സംഘടിപ്പിച്ചു

താനൂർ എംഎൽഎ വി.അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു 

ആലത്തിയൂർ:തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തിന്റെ  2019_ 2020  വാർഷിക പദ്ധതിയിലെ ഭിന്ന ശേഷി കലോത്സവം “വർണ്ണോത്സവം” എന്ന പേരിൽ ചൊവ്വാഴ്ച രാവിലെ കൈനിക്കര ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു . തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്  പ്രസിഡൻറ്  പി കുമാരൻ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ താനൂർ എംഎൽഎ അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു .തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് ഐ, സി, ഡി, എസ്  സൂപ്പർവൈസർ റംലത്ത് സ്വാഗതവും നിർവഹിച്ചു. മുഖ്യാതിഥിയായി തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി പി റംലയും, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷെരീഫ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സജിത്ത്എ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ പി .പി, ഇരുപതാം വാർഡ് മെമ്പർ ആഫില, പതിനെട്ടാം വാർഡ് മെമ്പർ ഖമറുദ്ദീൻ ,പതിനൊന്നം വാർഡ് മെമ്പർ നാസർമോൻ എന്നിവർ ആശംസയും,ബി ആർ സി വർക്കർ സൗമ്യ നന്ദിയും നിർവഹിച്ചു .രാവിലെ 10 മണി മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉച്ചക്ക് 3 മണി മുതൽ ആലത്തിയൂർ ഹായ് ഫ്രണ്ട്സ് കൂട്ടായ്മ സെമീർ ആന്റ് ടീം അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറി.


Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838