1470-490

സ്വാശ്രയ ജീവനക്കാരെ പിരിച്ചു വിടുന്നതിനെതിരെ പ്രതിഷേധ സംഗമം.

കാലിക്കറ്റിൽ സ്വാശ്രയ ജീവനക്കാരെ പിരിച്ച് വിടാനുള്ള നീക്കത്തിനെതിരെ നടത്തിയ പ്രതിഷേധം

തേഞ്ഞിപ്പലം:  കാലിക്കറ്റ് സർവകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുന്നൂറിൽപ്പരം അധ്യാപക അനധ്യാപക  ജീവനക്കാരെ തിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ സംഗമം നടത്തി.മലപ്പുറം ,കോഴിക്കോട്; വയനാട് ,തൃശ്ശൂർ ,പാലക്കാട് എന്നീ അഞ്ചു ജില്ലകളിലെ   ഇത്തരം 41 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതേ  പ്രതിഷേധ സംഗമം നടന്നു – നിലവിലെ സ്ഥാപനങ്ങളെയും അധ്യായനത്തേയും പ്രതികൂലമായി ബാധിക്കുന്നതിനാൽ വിദ്യാർത്ഥി യൂണിയനുകളും സംഗമത്തിൽ പങ്കാളികളായി. സ്ഥിരം നിയമനങ്ങളിൽ രണ്ട് വർഷത്തിൽ കൂടുതൽ സ്ഥിരമായി ജോലി ചെയ്യുന്നവരെ പിരിച്ചുവിടണമെന്ന മുൻ സർക്കാർ ഉത്തരവ് അനുസരിച്ചാണ്  പിരിച്ചുവിടൽ ഭീഷണി.രണ്ട് വർഷം മുമ്പും  ഇതേ നീക്കം ഉണ്ടായപ്പോൾ വലിയ പ്രതിഷേധം ഉയർന്നപ്പോൾ സർവ്വകലാശാല നീക്കം ഉപേക്ഷിക്കുകയായിരുന്നു. സർക്കാറിൻറെ ഈ ഉത്തരവ് സ്വാശ്രയ മേഖലക്ക് ബാധകമല്ലെന്ന് അന്നത്തെ സിൻഡിക്കറ്റ്  കണ്ടെത്തിയിരുന്നു.- സ്വാശ്രയ മേഖലക്ക് ബാധകമല്ലാത്ത ഇതേ ഉത്തരവ് വെച്ച് വീണ്ടും ജീവനക്കാരെ പിരിച്ചു വിടുന്നത് പ്രതിഷേധർഹമാണന്ന് സെൽഫ് ഫിനാൻസിംഗ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ കുറ്റപ്പെടുത്തി .   പിരിച്ചു വിടാനുള്ള നീക്കത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ജനുവരി 14 മുതൽ  അനിശ്ചിതകാല സമരം നടത്തുമെന്ന്  സംഘടന  മുന്നറിയിപ്പു നൽകി.
 തേഞ്ഞിപ്പലം എൻജിനീയറിങ് കോളേജിൽ നടന്ന പ്രതിഷേധ സംഗമം  സംസ്ഥാന ജോ: സെക്രട്ടറി കെ പി അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു.

Comments are closed.

x

COVID-19

India
Confirmed: 40,085,116Deaths: 491,127