1470-490

പൂരനഗരിക്ക് പുത്തൻ അനുഭവമായി പൂരക്കളി

വൈഗ കാർഷിക മേള ആവേശ ഭരിതമാക്കി കാസർഗോഡ് ഉദുമ എം എൽ എ കുഞ്ഞിരാമനും സംഘവും ആണ് പൂരക്കളിയുമായി എത്തിയത് .

തൃശൂർ : വൈഗ 2020 ന്റെ കലാ സാംസ്കാരിക അങ്കണത്തിൽ തൃശൂർ പൂരനഗരിക്ക് പുത്തൻ അനുഭവമായി പൂരക്കളി അരങ്ങേറി .വൈഗ കാർഷിക മേള ആവേശ ഭരിതമാക്കി കാസർഗോഡ് ഉദുമ എം എൽ എ കുഞ്ഞിരാമനും സംഘവും ആണ് പൂരക്കളിയുമായി എത്തിയത്. ഉത്തര കേരളത്തിലെ അനുഷ്ഠാന നർത്തന കലകളിൽ തെയ്യം കഴിഞ്ഞാൽ എടുത്തുപറയാവുന്ന പ്രമുഖ കലാരൂപമാണ് പൂരക്കളി. കൂട്ടായ്മയുടെ ശക്തി സൗന്ദര്യത്തിനൊപ്പം കായികവും ധിഷണാപരവും കലാപരവുമായ അറിവുകളുടെ പ്രകടന വേദിയായി പൂരക്കളി നിലകൊള്ളുന്നു. കളിയും കലയും ശാസ്ത്രവും നാടകവും കളരി മുറയും വിജ്ഞാനവും വിനോദവും അനുഷ്‌ഠാനവും ആരാധനയും ആചാരവും ഒരുമിക്കുന്നതാണ് പൂരക്കളി. മീനമാസത്തിലെ കാർത്തിക ദിനത്തിൽ തുടങ്ങി പൂരം നാളിൽ സമാപിക്കത്തക്ക വിധം ഒൻപതുനാളുകളിലായി ഉത്തര കേരളത്തിലെ കാവുകളിലും ക്ഷേത്രങ്ങളിലും കഴകങ്ങളിലും പൂരാഘോഷം നടക്കുന്നു. വനിതകളുടെ ഉത്സവമായാണ് പൂരോത്സവം കൊണ്ടാടുന്നത്. പൂരോത്സവത്തിന്റെ ഭാഗമായിട്ടാണ് അനുഷ്ഠാനകലാരൂപമായി പൂരക്കളി അനുഷ്ഠിച്ചു വരുന്നത്. ആലക്കോട് കൃഷ്ണൻ പണിക്കരുടെ നേതൃത്വത്തിലാണ് 1988 മുതൽ സംസ്‌കൃതി ടീം അംഗങ്ങൾ പൂരക്കളി അഭ്യസിച്ചു തുടങ്ങിയത്. അനുഷ്ടഠാന കല എന്നതിലുപരിയിയായി 1990 കളിൽ ഇന്നത്തെ ഉദുമ എം എൽ എ കെ കുഞ്ഞിരാമന്റെയും മറ്റും നേതൃത്വത്തിൽ പൊതുഇടങ്ങളിൽ പൂരക്കളി അവതരിപ്പിച്ച്‌ പാരമ്പര്യ രൂപത്തിനപ്പുറത്തേക്ക് ഒരു പൊതുമാനം ഈ കലാരൂപത്തിന് നൽകുകയുണ്ടായി ആകാശവാണി, കേരള കലാമണ്ഡലം, ഗുരുവായൂർ ക്ഷേത്രം, കൊല്ലൂർ മൂകാംബിക ക്ഷേത്രം തുടങ്ങി നിരവധി വേദികളിൽ പൂരക്കളി അവതരിപ്പിച്ചിട്ടുണ്ട്. പതിനെട്ട് നിറം കളികളും ഗണപതിപ്പാട്ട്, ഗണപതി പൂരമാല, രാമായണം അതിന്റെ ചിന്തുകൾ എന്നിവയാണ് പ്രധാനമായും ഉള്ള കളികൾ.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653